Foot Ball qatar worldcup Top News

ലെവണ്ടോസ്കിയുടെ പോളണ്ടിന് ഇന്ന് മെക്‌സിക്കൻ പരീക്ഷ.!

November 22, 2022

author:

ലെവണ്ടോസ്കിയുടെ പോളണ്ടിന് ഇന്ന് മെക്‌സിക്കൻ പരീക്ഷ.!

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കമാരിൽ ഒരാളാണ് റോബർട്ട് ലെവണ്ടോസ്കി. ഇന്ന് അതേ ലെവണ്ടോസ്കിയുടെ തോളിലേറി പോളണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30 ന് ആരംഭിക്കുന്ന മത്സരത്തിൽ നോർത്ത് അമേരിക്കൻ വമ്പന്മാരായ മെക്സിക്കോയാണ് പോളണ്ടിൻ്റെ എതിരാളികൾ. 1994 മുതൽ എല്ലാ ലോകകപ്പുകളിലും പങ്കെടുത്തിട്ടുള്ള ടീമാണ് മെക്സിക്കോ. അവരുടെ 17ആം ലോകകപ്പ് ആണിത്. അതേ സമയം പോളണ്ടിന് തങ്ങളുടെ 9ആം ലോകകപ്പ് ആണിത്. എന്തായാലും കടലാസിലെ കരുത്ത് പരിശോധിച്ചാൽ ഇന്ന് വിജയം ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കാൻ ബുദ്ധിമുട്ട് ആണ്.

കഴിഞ്ഞ ലോകകപ്പിൽ വമ്പന്മാരായ ജർമനിയെ മുട്ടുകുത്തിച്ച ചരിത്രം മെക്സിക്കോയ്ക്കുണ്ട്. ലെവണ്ടോസ്കിയെ പൂട്ടുവാൻ അവർക്ക് സാധിച്ചാൽ പോളണ്ടിന് അത് ക്ഷീണമാകുമെന്ന് ഉറപ്പാണ്. എന്തായാലും തുല്യശക്തികൾ തമ്മിൽ പോരടിക്കുമ്പോൾ മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment