മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ടോസ്, സഞ്ജു ആരാധകർക്ക് ഇന്നും നിരാശ
ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. നേപിയറില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്‍ഡിന് പരമ്പരയില്‍ ഒപ്പമെത്താം.
അതേസമയം ട്വന്റി20 ലോകകപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന്റെ നിരാശ മറക്കാൻ, ന്യൂസീലൻഡിനെതിരെ പരമ്പര നേട്ടമെന്ന ലക്ഷ്യവുമായാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.
ആദ്യ മത്സരം മഴയിൽ ഉപേക്ഷിച്ചപ്പോൾ രണ്ടാം ട്വന്റി20യിൽ 65 റൺസിന് വിജയിച്ച് ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തിയിരുന്നു. ഇന്ത്യൻ നിരയിൽ വാഷിങ്ടൻ സുന്ദറിനു പകരം ഹർഷൽ പട്ടേൽ കളിക്കും. കഴിഞ്ഞ മത്സരത്തിൽനിന്ന് മറ്റു കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീം ഇറങ്ങുന്നത്. കിവീസിന്റെ സ്ഥിരം നായകൻ കെയ്ൻ വില്യംസൺ ഇല്ലാതെയാണ് ന്യൂസിലൻഡ് ഇന്നിറങ്ങുന്നത്.
ഇന്ത്യൻ ടീം: ഇഷാൻ കിഷൻ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ
ന്യൂസീലൻഡ് ടീം: ഫിൻ അലൻ, ഡിവോൻ കോൺവേ, മാർക് ചാംപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിയൽ മിത്തൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റിനർ, ഇഷ് സോദി, ടിം സൗത്തി(ക്യാപ്റ്റൻ), ആദം മിൻനെ, ലോക്കി ഫെർഗൂസൺ