Foot Ball qatar worldcup Top News

ആദ്യ മത്സരത്തിനായി ഇംഗ്ലീഷ് പട ഇന്നിറങ്ങുന്നു; എതിരാളികൾ ഇറാൻ.!

November 21, 2022

author:

ആദ്യ മത്സരത്തിനായി ഇംഗ്ലീഷ് പട ഇന്നിറങ്ങുന്നു; എതിരാളികൾ ഇറാൻ.!

ഈ ലോകകപ്പിലെ ഫേവറേറ്റ്‌സുകളിൽ ഒരു ടീമാണ് ഇംഗ്ലണ്ട്. അത്രയ്ക്ക് സ്ക്വാഡ് ഡെപ്ത് അവർക്ക് കൈവശമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചു തെളിഞ്ഞവരാണ് ടീമിലെ എല്ലാവരും തന്നെ. സ്ക്വാഡിൽ ജൂഡ് ബെല്ലിംഗ്ഹാം മാത്രമാണ് പ്രീമിയർ ലീഗിന് പുറത്ത് നിന്നുള്ള ഏക താരം. എന്തായാലും സൗത്ത്ഗേറ്റിൻ്റെ ഇംഗ്ലീഷ് പട ഇന്ന് ഖത്തർ ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യൻ ശക്തികളായ ഇറാൻ ആണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഹാരി കെയ്ൻ്റെ നേതൃത്വത്തിൽ ഉള്ള ഇംഗ്ലണ്ട് ആക്രമണനിരയെ ഇറാൻ എങ്ങനെ തടഞ്ഞു നിർത്തും എന്നതിനെ ആശ്രയിച്ച് ആയിരിക്കും ഇന്നത്തെ മത്സരഫലം നിർണയിക്കപ്പെടുക.

ഇറാനെ അത്ര നിസാരക്കാരായി എഴുതിത്താള്ളാൻ കഴിയില്ല. ഫിഫ റാങ്കിംഗിൽ 20ആം സ്ഥാനത്തുള്ള ഇറാന് ഒരുപക്ഷേ ഇംഗ്ലണ്ടിനെ അട്ടിമറിക്കാൻ വരെ പോന്ന ശേഷിയുണ്ട്. എന്തായാലും ഒരു വാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ആദ്യ മത്സരം ജയിച്ചുകൊണ്ട് 3 പോയിൻ്റ് സ്വന്തമാക്കാൻ ആകും ഇരുടീമുകളുടെയും ശ്രമം.

England Predicted 11: Pickford (GK), L Shaw, H Maguire, J Stones, T Arnold, D Rice, J Bellingham, P Foden, M Rashford, H Kane, B Saka.

Leave a comment