European Football Foot Ball Top News

റയൽ വിടുവാൻ തനിക്ക് ഉദ്ദേശ്യമില്ല; ഈഡൻ ഹസാർഡ്.!

November 16, 2022

author:

റയൽ വിടുവാൻ തനിക്ക് ഉദ്ദേശ്യമില്ല; ഈഡൻ ഹസാർഡ്.!

2019ൽ റയൽ മാഡ്രിഡ്, ചെൽസിയിൽ നിന്നും വലിയ പ്രതീക്ഷകളോടെ ടീമിൽ എത്തിച്ച താരമാണ് ഈഡൻ ഹസാർഡ്. എന്നാൽ താരത്തിന് ഇതുവരെ റയലിൽ തൻ്റെ പ്രതിഭയ്ക്കൊത്ത് ഉയരുവാൻ കഴിഞ്ഞിട്ടില്ല. ചെൽസിയിൽ താരം കാഴ്ചവെച്ച പ്രകടനത്തിൻ്റെ നിഴൽ വെട്ടം പോലും റയലിൽ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ താരം ഉടൻ തന്നെ റയൽ വിടുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് പറഞ്ഞുകേട്ടിരുന്നു. ഇപ്പൊൾ താരം അത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചിട്ടുണ്ട്.

നമുക്ക് താരത്തിൻ്റെ വാക്കുകളിലേക്ക് ഒന്ന് പോകാം;

“റയൽ മാഡ്രിഡ് വിടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷേ ലോകകപ്പിന് ശേഷം എൻ്റെ സാഹചര്യങ്ങൾക്ക് മാറ്റം വന്നേക്കാം. എനിക്ക് കളിക്കണം എന്നുണ്ട്, എന്നാലത് തീരുമാനിക്കുന്നത് മാനേജർ ആണ്. ഞാൻ അത് അംഗീകരിക്കുന്നു, എന്നാൽ ഞാൻ കൂടുതൽ മത്സരങ്ങൾക്ക് ഇറങ്ങാൻ യോഗ്യൻ ആണെന്ന് അദേഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. പക്ഷേ നമ്മൾ കളിക്കാതിരുന്നാൽ നമുക്ക് അതിന് കഴിയില്ല”.

ഇതാണ് ഇപ്പൊൾ ഹസാർഡ് പറഞ്ഞിട്ടുള്ളത്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. താരം റയൽ വിടുവാൻ ഉദ്ദേശിച്ചിട്ടില്ല. ലോകകപ്പിൽ ഒരു മിന്നും പ്രകടനം പുറത്തെടുത്തു കൊണ്ട് റയലിൽ കൂടുതൽ അവസരങ്ങൾ നേടിയെടുക്കാൻ ആണ് താരം താല്പര്യപ്പെടുന്നത്. 2019ൽ റയലിൽ എത്തിയ താരത്തിന് ഇതുവരെ 51 മത്സരങ്ങളിൽ മാത്രമാണ് കളത്തിൽ ഇറങ്ങുവാൻ കഴിഞ്ഞിട്ടുള്ളത്. മോശം ഫോമും, അതിനേക്കാൾ ഉപരി പരിക്കുകളും ആണ് താരത്തിന് തിരിച്ചടിയായത്. കേവലം 4 ഗോളുകൾ മാത്രമാണ് റയൽ ജഴ്‌സിയിൽ താരം നേടിയിട്ടുള്ളത്. എന്തായാലും ഹസാർഡിന് പഴയ ഫോമിലേക്ക് തിരിച്ചുവരുവാൻ കഴിയട്ടെ എന്നു നമുക്ക് ആശംസിക്കാം.

Leave a comment