European Football Foot Ball qatar worldcup Top News

ജർമനി, ക്രൊയേഷ്യ ടീമുകൾക്ക് ഇന്ന് സൗഹൃദമത്സരങ്ങൾ.!

November 16, 2022

author:

ജർമനി, ക്രൊയേഷ്യ ടീമുകൾക്ക് ഇന്ന് സൗഹൃദമത്സരങ്ങൾ.!

ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ എല്ലാം തന്നെ.. അതിൻ്റെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ജർമനി, ക്രൊയേഷ്യ ടീമുകൾ ഇന്ന് സൗഹൃദ മത്സരങ്ങൾക്ക് ആയി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ഒമാൻ ആണ് ജർമനിയുടെ എതിരാളികൾ. മസ്ക്കറ്റിലെ സുൽത്താൻ കബ്ബൂസ് സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. അതേസമയം ക്രൊയേഷ്യ, ലോകകപ്പിന് വേണ്ടി തന്നെ തയ്യാറെടുക്കുന്ന സൗദി അറേബ്യയെയാണ് നേരിടുക. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. മറ്റൊരു മത്സരത്തിൽ ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരായ അർജൻ്റീനയും ഇന്ന് കളത്തിൽ ഇറങ്ങുന്നുണ്ട്. എന്തായാലും ലോകകപ്പിന് മുമ്പ് തന്നെ തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരം കാണുവാനുള്ള അവസരമാണ് കാണികൾക്ക് ലഭിച്ചിരിക്കുന്നത്. ജർമനി, ക്രൊയേഷ്യ, അർജൻ്റീന തുടങ്ങിയവർ എല്ലാം തന്നെ ലോകകപ്പിലെ ഫേവറേറ്റ്സുകളാണ്. എന്തായാലും ഇവരെല്ലാം ലോകകപ്പിന് എത്രത്തോളം തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടെന്ന് ഇന്നത്തെ മത്സരങ്ങളിലൂടെ കണ്ടറിയാം.

Leave a comment