Foot Ball qatar worldcup Top News

അർജൻ്റീന, യു.എ.ഇ സൗഹൃദ മത്സരം ഇന്ന്.!

November 16, 2022

author:

അർജൻ്റീന, യു.എ.ഇ സൗഹൃദ മത്സരം ഇന്ന്.!

ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തിനായി ഇന്ന് മെസ്സിയും സംഘവും ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ യു.എ.ഇയാണ് എതിരാളികൾ. അബുദാബിയിലെ മൊഹമ്മദ് ബിൻ സയിദ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക.ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജൻ്റീന സൗദി അറേബ്യയെയാണ് നേരിടുക. അതേ മത്സരത്തിൽ ഇറക്കുവാൻ ഉദ്ദേശിക്കുന്ന ടീമിനെ ഇന്ന് യു.എ.ഇക്കെതിരെ സ്കലോണി പരീക്ഷിക്കാൻ ആണ് സാധ്യത. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.

എന്തായാലും നമുക്ക് ഇന്നത്തെ മത്സരത്തിലെ സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം;
D Martinez (GK), N Molina, N Otamendi, L Martinez, M Acuna, McCallister, L Paredes, R De Paul, Loutharo Martinez, Julien Alvarez, L Messi.
ഇതാകും ഇന്നത്തെ മത്സരത്തിൽ സ്കലോണി പരീക്ഷിക്കാൻ സാധ്യതയുള്ള ഇലവൻ. ഒരുപക്ഷേ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായേക്കാം. ഈയൊരു മത്സരത്തിന് ശേഷമാകും ടീം ഖത്തറിലേക്ക് തിരിക്കുക. എന്തായാലും നമുക്ക് കാത്തിരിക്കാം.

Leave a comment