Cricket IPL IPL-Team Top News

ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു, മിനി ലേലത്തിൽ പങ്കെടുക്കും

November 15, 2022

author:

ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു, മിനി ലേലത്തിൽ പങ്കെടുക്കും

ഇടവേളക്കുശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നതായി റിപ്പോർട്ട്. അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍ സ്റ്റോക്സ് പങ്കെടുക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാർത്ത. ലേലത്തിനെത്തുകയാണെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് സ്റ്റോക്സിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചേക്കും. 2021 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തിലാണ് സ്റ്റോക്സ് ഐപിഎല്‍ കളിച്ചത്.

12.5 കോടി രൂപക്കായിരുന്നു റോയല്‍സ് അന്ന് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. എന്നാല്‍ ഫീല്‍ഡിംഗിനിടെ കൈവിരലിന് പരിക്കേറ്റ സ്റ്റോക്സ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. പിന്നീട് കഴിഞ്ഞ സീസണില്‍ സ്റ്റോക്സ് ഐപിഎല്ലിനില്ലെന്ന് നേരത്തെ വ്യക്തമാക്കി. പിന്നീട് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലേലത്തിന് എത്തുകയാണെങ്കില്‍ കഴിഞ്ഞ ആഴ്ച നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ അര്‍ധസ‍െഞ്ചുറിയുമായി പുറത്താകാതെ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച സ്റ്റോക്സിനായി ഐപിഎല്‍ ടീമുകള്‍ കടുത്ത മത്സരമുണ്ടാകും.

Leave a comment