EPL 2022 European Football Foot Ball Top News transfer news

മുന്‍ ലീഡ്സ് കോച്ച് മാർസെലോ ബിയൽസ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുന്നു

November 14, 2022

മുന്‍ ലീഡ്സ് കോച്ച് മാർസെലോ ബിയൽസ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുന്നു

മുൻ ലീഡ്സ് യുണൈറ്റഡ് ബോസ് മാർസെലോ ബിയൽസയെ തങ്ങളുടെ ടീമിന്‍റെ പരിശീലകന്‍ ആയി നിയമിക്കാന്‍ ബോൺമൗത്ത് തീരുമാനിച്ചതായി റിപ്പോര്‍ട്ട് പങ്കുവെച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍.ഗാരി ഒനീല്‍ ആണ് ഇപ്പോഴത്തെ ഇടകാല ബോണ്‍മൌത്ത്  ഹെഡ് കോച്ച്. ഓഗസ്റ്റിൽ സ്കോട്ട് പാർക്കറിനെ പിരിച്ചു വിട്ടത് മുതല്‍ ഒരു മുഴുനീള കോച്ചായി ആര് വരും എന്നതിനെ കുറിച്ച് ഒരു തീരുമാനം എടുക്കാന്‍ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.

How Gary O'Neil went from Under-9s to the verge of managing Bournemouth

ഈ ആഴ്‌ച ക്ലബിന്റെ പുതിയ ഉടമ ബിൽ ഫോളി ലാസ് വെഗാസിൽ നിന്ന് ഇംഗ്ലണ്ടിലെക്ക് വണ്ടി കയറും എന്നും പല മര്‍മപ്രധാനമായ കാര്യങ്ങളില്‍ ഉടന്‍ തന്നെ ഒരു തീരുമാനത്തില്‍ എത്താന്‍ ക്ലബിന് കഴിയും എന്നും മിറര്‍ അവകാശപ്പെട്ടു.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനേജര്‍ സ്ഥാനാര്‍ഥി.നിലവിലെ കോച്ചായ  ഗാരി ഒനീലിന് കീഴില്‍ കാര്യങ്ങള്‍ നന്നായി പോകുന്നുണ്ട് എങ്കിലും ബിയെസ്ലക്ക് ആയിരിക്കും നറുക്ക് വീഴാനുള്ള സാധ്യത കൂടുതല്‍.

Leave a comment