EPL 2022 European Football Foot Ball Top News transfer news

ഫിര്‍മീഞ്ഞോയോട് ക്ലബില്‍ തുടരാന്‍ ആവശ്യപ്പെട്ട് ലിവര്‍പൂള്‍

November 13, 2022

ഫിര്‍മീഞ്ഞോയോട് ക്ലബില്‍ തുടരാന്‍ ആവശ്യപ്പെട്ട് ലിവര്‍പൂള്‍

ബ്രസീലിയൻ ഫോര്‍വേഡ് ആയ റോബർട്ടോ ഫിർമിനോയുടെ പുതിയ കരാറിനെക്കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു. സീസൺ അവസാനത്തോടെ താരം  ഒരു സ്വതന്ത്ര ഏജന്റായി മാറും.പരിക്ക് ബാധിച്ച താരം 2021-22 സീസണിൽ ടീമിൽ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല.എന്നാല്‍ ഈ സീസണില്‍ ടീമിന്റെ ആദ്യ ഇലവനിലെക്ക് താരം മടങ്ങി എത്തുകയും പഴയ ഫോം വീണ്ടെടുക്കുന്നതില്‍ വിജയം നേടുകയും ചെയ്തു.

21 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടുകയും തന്‍റെ പേരില്‍ നാല് അസിസ്റ്റും താരം തന്‍റെ പേരില്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു.ഇപ്പോള്‍ താരത്തിന് കരാര്‍ നീട്ടി നല്‍കാന്‍ ആണ്  ക്ലബ് തീരുമാനിച്ചിരിക്കുന്നത്.ഈ സീസണോടെ ലിവര്‍പൂള്‍ വിട്ടാല്‍ താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി അതല്റ്റിക്കോ മാഡ്രിഡ്‌,യുവന്‍റ്റസ് എന്നിവര്‍ എജന്റുമായി  ബന്ധപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്നലെ മത്സരത്തിന് മുന്നേ മാധ്യമങ്ങളോട് സംസാരിച്ച  ക്ലോപ്പ് ഫിര്‍മീഞ്ഞോയേ ബ്രസീല്‍ ടീം തഴഞ്ഞതില്‍ ഉള്ള ഖേദവും അറിയിച്ചു.

Leave a comment