EPL 2022 European Football Foot Ball Top News

പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനെ സ്വന്തമാക്കാനുള്ള ശ്രമവുമായി മുകേഷ് അംബാനി.!

November 13, 2022

author:

പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനെ സ്വന്തമാക്കാനുള്ള ശ്രമവുമായി മുകേഷ് അംബാനി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ക്ലബുകളിൽ ഒന്നാണ് ലിവർപൂൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലിവർപൂളിലെ തങ്ങളുടെ ഓഹരികൾ വിൽക്കാൻ ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകസമ്പന്നരിൽ 8ആം സ്ഥാനക്കാരനുമായ മുകേഷ് അംബാനി ലിവർപൂൾ ക്ലബ് വാങ്ങുവാനായി താൽപര്യം പ്രകടിപ്പിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ക്ലബ്ബിനെപ്പറ്റിയുള്ള വിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ഈയൊരു കച്ചവടം നടക്കാൻ കൂടുതൽ സാധ്യതകൾ ഉണ്ടെന്നും മിറർ റിപോർട്ട് ചെയ്തു. നിലവിൽ അമേരിക്കയിലെ ഏതോ കമ്പനിയുമായി ഫെൻവെ സ്പോർട്സ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഫെൻവെ ആവശ്യപ്പെട്ടിരിക്കുന്ന തുക നൽകാൻ അവർ തയ്യാറല്ല എന്നാണ് അറിയാൻ കഴിയുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും ക്ലബ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ചിലർ രംഗത്തുണ്ട്. എന്തായാലും ലിവർപൂൾ വങ്ങുവാനായി 4 ബില്യൺ യൂറോയോളം ആണ് മുടക്കേണ്ടത്. മുകേഷ് അംബാനിക്ക് ലിവർപൂൾ വാങ്ങുവാൻ കഴിഞ്ഞാൽ അത് ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. യൂറോപ്പിൽ അത്രത്തോളം കരുത്തുള്ള ടീമുകളിൽ ഒന്നാണ് ലിവർപൂൾ. ഒപ്പം ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരും അവർക്കുണ്ട്.


അമേരിക്ക കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് ഫെൻവെ. ലിവർപൂൾ കൂടാതെ അമേരിക്കൻ മേജർ ലീഗ് ബേസ്ബോൾ ടീമായ ബോസ്റ്റൺ റെഡ് സോക്സ്, നാഷണൽ ഹോക്കി ലീഗ് ക്ലബായ പിറ്റ്സ്ബർഗ് പെൻഗ്വിൻസ് തുടങ്ങിയ ടീമുകൾ ഫെൻവെ സ്പോർട്സ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ്.

Leave a comment