സൂപ്പർ താരം കളിക്കും; റോമ ഇന്ന് ടൊറീനോയ്ക്കെതിരെ.!
ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള ലീഗിലെ അവസാന മത്സരത്തിനായി മൗറീഞ്ഞോയുടെ റോമ ഇന്നിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 7.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ടൊറീനോയാണ് എതിരാളികൾ. സ്വന്തം മൈതാനമായ സ്റ്റേഡിയോ ഒളിംപിക്കോയിൽ നടക്കുന്ന മത്സരം ആയതുകൊണ്ട് തന്നെ കാണികളുടെ അകമഴിഞ്ഞ പിന്തുണയും റോമയ്ക്ക് ഉണ്ടാകും. അർജൻ്റൈൻ സൂപ്പർതാരം പൗളോ ഡിബാല ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങും. താരം പരിക്കേറ്റ് കുറച്ച് നാളുകളായി പുറത്തായിരുന്നു. താരത്തിൻ്റെ തിരിച്ചുവരവ് റോമ ആരാധകർക്ക് പുറമെ അർജൻ്റൈൻ ആരാധകർക്ക് കൂടി സന്തോഷം പകരുന്ന വാർത്തയാണ്.
നിലവിൽ 14 മത്സരങ്ങളിൽ നിന്നും 26 പോയിൻ്റുമായി റോമ 7ആം സ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ടേബിളിൽ മുന്നേറ്റം നടത്താൻ അവർക്ക് സാധിക്കും. അതേസമയം ടൊറീനോ 14 മത്സരങ്ങളിൽ നിന്നും 20 പോയിൻ്റുമായി 9ആം സ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാലും അവരുടെ സ്ഥാനത്തിന് മാറ്റുമൊന്നും ഉണ്ടാവില്ല. നേരെമറിച്ച് പരാജയം അവരെ താഴേക്ക് ഇറക്കിയേക്കാം. എന്തായാലും ഈയൊരു വാശിയേറിയ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.