Foot Ball ISL Top News

കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരെ.!

November 13, 2022

author:

കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരെ.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഒരു സൂപ്പർ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കൊച്ചിയിൽ വൈകിട്ട് 7.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. ഇന്നും ഒരു മഞ്ഞക്കടലിനെ തന്നെ നമുക്ക് കൊച്ചിയിൽ പ്രതീക്ഷിക്കാം. ഏറ്റവും ഒടുവിലത്തെ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കൊമ്പന്മാരുടെ വരവ്. ഗോവയാകട്ടെ അതേ സ്കോറിന് ജംഷഡ്പൂരിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് വരുന്നത്. അതുകൊണ്ടുതന്നെ ഒരു വാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതോടൊപ്പം ബ്ലാസ്റ്റേഴ്സ് വിട്ട് ഗോവയിലേക്ക് ചേക്കേറിയ സ്പാനിഷ് താരം അൽവാരോ വാസ്‌ക്കെസ് ഗോവൻ ജേഴ്സിയിൽ കൊച്ചിയിൽ പന്ത് തട്ടാൻ ഇറങ്ങുന്നുവെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിന് ഉണ്ട്. കൊച്ചിയിൽ ആരാധകർ വാസ്‌ക്കസിനെ എങ്ങനെയാവും വരവേൽക്കുക എന്ന് കണ്ടറിയണം.

നിലവിൽ 5 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് 7ആം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ഗോവ 9 പോയിൻ്റുമായി 4ആം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ ടേബിളിൽ ഗോവയ്ക്ക് ഒപ്പം എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. എന്തായാലും ആർത്തിരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിനിർത്തി കാർലോസ് പെനയുടെ എഫ്സി ഗോവയെ കേരളത്തിൻ്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് തകർത്തു വിടുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment