European Football Foot Ball Top News

ലീഗ് വണ്ണിൽ പി.എസ്.ജി ഇന്ന് ഓക്സെറേയ്ക്കെതിരെ.!

November 13, 2022

author:

ലീഗ് വണ്ണിൽ പി.എസ്.ജി ഇന്ന് ഓക്സെറേയ്ക്കെതിരെ.!

ലീഗ് വണ്ണിൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയ്ൻ്റ് ജർമെയ്ൻ ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന മത്സരത്തിനായി ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ആരംഭിക്കുന്ന മത്സരത്തിൽ ഓക്സെറേയെയാണ് അവർ നേരിടുക. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ വെച്ചുള്ള മത്സരമായത് കൊണ്ടുതന്നെ ലോകകപ്പ് ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് കാണികൾക്ക് ഒരു ഗോൾവിരുന്ന് ഒരുക്കാൻ ആകും ഗാൾട്ടിയറുടെയും സംഘത്തിൻ്റെയും ശ്രമം. പരിക്കേറ്റ് കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന സൂപ്പർതാരം ലയണൽ മെസ്സി ഇന്നത്തെ മത്സരത്തിൽ ഉണ്ടാകും. അതേസമയം ക്യാപ്റ്റൻ മാർക്ക്വീഞ്ഞോസ് ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല.

നിലവിൽ 14 മത്സരങ്ങളിൽ നിന്നും അപരാജിതരായിക്കൊണ്ട് 38 പോയിൻ്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. അത്രയും മത്സരങ്ങളിൽ നിന്നും 13 പോയിൻ്റ് മാത്രം കൈവശമുള്ള ഓക്സെറേ 15ആം സ്ഥാനത്താണ് ഉള്ളത്. എന്തായാലും അവസാന മത്സരം വിജയത്തോടെ തന്നെ അവസാനിപ്പിക്കാൻ പി.എസ്.ജി ഇറങ്ങുമ്പോൾ ഒരു മികച്ച മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment