EPL 2022 European Football Foot Ball Top News

വിജയത്തോടെ ഇടവേളയ്ക്ക് പിരിയാൻ യുണൈറ്റഡ്; എതിരാളികൾ ഫുൾഹാം.!

November 13, 2022

author:

വിജയത്തോടെ ഇടവേളയ്ക്ക് പിരിയാൻ യുണൈറ്റഡ്; എതിരാളികൾ ഫുൾഹാം.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന പോരാട്ടത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഫുൾഹാമാണ് ടെൻ ഹാഗിൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ. ഏറ്റവുമൊടുവിൽ നടന്ന ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയോട് യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്നും അതുപോലൊരു എവേ മത്സരം തന്നെയാണ് നടക്കാൻ പോകുന്നത്. ഫുൾഹാമിൻ്റെ തട്ടകമായ ക്രാവെൻ കോട്ടേജിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 23 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.

14 മത്സരങ്ങൾ കളിച്ച ഫുൾഹാം 19 പോയിൻ്റുമായി 9ആം സ്ഥാനത്താണ്. സാഞ്ചോ, വരാനെ എന്നിവർ ഒഴികെയുള്ള പ്രധാന താരങ്ങളെല്ലാം തന്നെ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്തായാലും ലോകകപ്പിന് മുമ്പ് വിജയത്തോടെ പിരിയാൻ ആകും ഇരു ടീമുകളും ശ്രമിക്കുക. അതുകൊണ്ടുതന്നെ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment