European Football Foot Ball Top News

രണ്ടടിയിൽ ഷാൽക്കെയെ തീർത്ത് ബയേൺ.!

November 13, 2022

author:

രണ്ടടിയിൽ ഷാൽക്കെയെ തീർത്ത് ബയേൺ.!

ജർമൻ ബുണ്ടെസ് ലിഗയിൽ ഷാൽക്കെയുമായി നടന്ന മത്സരത്തിൽ വമ്പന്മാരായ ബയേൺ മ്യുണിക്കിന് വിജയം. ഷാൽക്കെയുടെ തട്ടകമായ വെൽറ്റിൻസ് അരീനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സന്ദർശകർ വിജയിച്ചത്. മത്സരത്തിൽ സെർജി ഗ്നാബ്രി, ചോപ്പോ മോട്ടിംഗ് എന്നിവർ ബയേണിനായി ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ 38ആം മിനിറ്റിലാണ് ആദ്യഗോൾ പിറക്കുന്നത്. ജമാൽ മുസിയാലയുടെ ബാക്ക്ഹീൽ പാസിൽ നിന്നും ഒരു ഫസ്റ്റ്ടൈം ഷോട്ടിലൂടെ സെർജി ഗ്നാബ്രി ബയേണിനെ മുന്നിലെത്തിക്കുകയായിരുന്നു. ശേഷം രണ്ടാം പകുതിയിൽ 58ആം ബയേൺ രണ്ടാം ഗോളും നേടി. ഇത്തവണ ചോപ്പോ മോട്ടിംഗിൻ്റെ ഊഴമായിരുന്നു. ഷാൽക്കെ എടുത്ത ഫ്രീകിക്ക് പിടിച്ചെടുത്ത് ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ഈയൊരു ഗോൾ പിറന്നത്. ഇതിൻ്റെ അസിസ്റ്റും മുസിയാലയാണ് സ്വന്തമാക്കിയത്. ശേഷിച്ച സമയവും പതിവ് ശൈലിയിൽ ആക്രമിച്ചു കളിച്ച ബയേണിന് പക്ഷേ കൂടുതൽ ഗോളുകൾ നേടുവാൻ കഴിഞ്ഞില്ല.

മത്സരത്തിൽ ഒട്ടനവധി അവസരങ്ങൾ ആണ് സന്ദർശകർ സൃഷ്ടിച്ചത്. ഷാൽക്കെയുടെ ഭാഗ്യം കൊണ്ടുമാത്രം 2-0 എന്ന നിലയിൽ കളി അവസാനിച്ചു. എന്തായാലും ഈയൊരു വിജയത്തോടെ ലോകകപ്പിന് മുമ്പുള്ള മത്സരം വിജയത്തോടെ തന്നെ അവസാനിപ്പിക്കാൻ നിലവിലെ ചാമ്പ്യന്മാർക്ക് സാധിച്ചു. 15 മത്സരങ്ങളിൽ നിന്നും 34 പോയിൻ്റ് ആണ് ബയേണിൻ്റെ സമ്പാദ്യം. 15 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റ് മാത്രം കൈവശമുള്ള ഷാൽക്കെ ഏറ്റവും അവസാന സ്ഥാനത്താണ്.

Leave a comment