EPL 2022 European Football Foot Ball Top News

ഫെർമിനോയുടെ കോൺട്രാക്ട് എക്സ്റ്റൻഷൻ ചർച്ചകൾ നടക്കുന്നുണ്ട്; സ്ഥിരീകരിച്ച് ക്ലോപ്പ്.!

November 13, 2022

author:

ഫെർമിനോയുടെ കോൺട്രാക്ട് എക്സ്റ്റൻഷൻ ചർച്ചകൾ നടക്കുന്നുണ്ട്; സ്ഥിരീകരിച്ച് ക്ലോപ്പ്.!

ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബായ ലിവർപൂളിൻ്റെ സെൻ്റർ ഫോർവേഡ് താരമാണ് ബ്രസീലുകാരനായ റോബർട്ടോ ഫെർമിനോ. താരത്തിൻ്റെ ലിവർപൂളുമായുള്ള കരാർ 2023 ജൂൺ മാസത്തിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഇപ്പോഴിതാ താരത്തിൻ്റെ കരാർ പുതുക്കുന്നതിനായുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ലിവർപൂളിൻ്റെ പരിശീലകൻ ആയ യുർഗൻ ക്ലോപ്പ്. സാധാരണ ചർച്ചകൾ നടന്നു കഴിഞ്ഞു എന്തു സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

2015ൽ ഹൊഫൻഹേയ്മിൽ നിന്നും ലിവർപൂളിൽ എത്തിയ താരം ഇതുവരെ 243 മത്സരങ്ങളിൽ ടീമിനായി ബൂട്ട് കെട്ടി. അതിൽ നിന്നും 77 ഗോളുകൾ നേടുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്തായാലും ലിവർപൂൾ താരത്തിൻ്റെ കരാർ നീട്ടുമോ അതോ വരുന്ന സമ്മറിൽ താരം ക്ലബ് വിടുമോ എന്നുള്ളത് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment