Foot Ball ISL Top News

ഐ.എസ്.എല്ലിൽ ഇന്ന് ചെന്നൈ-മുംബൈ പോരാട്ടം.!

November 12, 2022

author:

ഐ.എസ്.എല്ലിൽ ഇന്ന് ചെന്നൈ-മുംബൈ പോരാട്ടം.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടത്തിനാണ് അരങ്ങുണരുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി, മുബൈ സിറ്റി എഫ്‌സിയെ നേരിടും. ചെന്നൈയിൻ്റെ തട്ടകമായ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. അവസാന മത്സരത്തിൽ എ.ടി.കെയോട് സമനില വഴങ്ങിയാണ് മുബൈയുടെ വരവ്. അതേസമയം അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചുകൊണ്ടാണ് ചെന്നൈയുടെ വരവ്. നിലവിൽ 5 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റുമായി മുംബൈ 4ആം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ചെന്നൈ 7 പോയിൻ്റുമായി 6ആം സ്ഥാനത്തുണ്ട്. എന്തായാലും ഐ.എസ്.എല്ലിലെ രണ്ട് മുൻ ചാമ്പ്യന്മാർ തമ്മിൽ കൊമ്പുകോർക്കുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment