EPL 2022 European Football Foot Ball Top News

തുടർതോൽവികളെ അതിജീവിക്കാൻ ടോട്ടനാം ഇന്ന് ലീഡ്സിനെതിരെ.!

November 12, 2022

author:

തുടർതോൽവികളെ അതിജീവിക്കാൻ ടോട്ടനാം ഇന്ന് ലീഡ്സിനെതിരെ.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹാരി കെയ്നും സംഘവും ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് ആരംഭിക്കുന്ന മത്സരത്തിന് സ്പർസ് ആതിഥേയത്വം വഹിക്കും. ഇന്നുകൂടി പരാജയപ്പെട്ടാൽ തുടർച്ചയായി 3 തോൽവികൾ എന്ന നാണക്കേട് കൂടി അൻ്റോണിയോ കോൻ്റെയുടെ ടീമിന് പേറേണ്ടി വരും. കഴിഞ്ഞ കരബാവോ കപ്പിലെ മത്സരത്തിൽ നോട്ടിങ്ഹാമിനോട് എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെട്ട സ്പർസ് അതിന് മുമ്പത്തെ ലീഗ് മത്സരത്തിൽ 2-1 എന്ന സ്കോറിന് ലിവർപൂളിന് മുന്നിലും തലകുനിച്ചു. ഈ തോൽവികളിൽ നിന്നും പാഠമുൾക്കൊണ്ട് ആവും അവർ ഇന്നത്തെ മത്സരത്തിനായി ഇറങ്ങുക. കെയ്ൻ, റിച്ചാർലിസൺ, സൺ, ബെൻ്റങ്കർ, ഹോജ്ബർഗ്, കുളുസേവ്സ്കി തുടങ്ങിയ വമ്പൻ താരനിര തന്നെയുള്ള ടീമിനെ ലീഡ്സിന് തടഞ്ഞു നിർത്താൻ കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം.

എന്തായാലും ഏറ്റവുമൊടുവിൽ നടന്ന ലീഗ് മത്സരത്തിൽ ബേൺമൗത്തിനെതിരെ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം 3 ഗോൾ തിരിച്ചടിച്ച് 4-3 എന്ന സ്കോറിന് വിജയിക്കാൻ ലീഡ്സിന് കഴിഞ്ഞിരുന്നു. ഇതിൻ്റെ ആത്മവിശ്വാസം അവർ ഇന്നത്തെ മത്സരത്തിലും പ്രകടിപ്പിക്കും. സ്പാനിഷ് താരം റോഡ്രിഗോയാണ് ടീമിൻ്റെ ആക്രമണം നയിക്കുന്നത്. എന്തുതന്നെയായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment