European Football Foot Ball qatar worldcup Top News

യുവത്വത്തിൻ്റെ കരുത്തിൽ സ്പെയിൻ; സ്ക്വാഡ് ഇതാ.!

November 11, 2022

author:

യുവത്വത്തിൻ്റെ കരുത്തിൽ സ്പെയിൻ; സ്ക്വാഡ് ഇതാ.!

ഖത്തർ ലോകകപ്പിലെ ഫേവറേറ്റ്സുകളിൽ ഒന്നാണ് മുൻ ചാമ്പ്യന്മാരായ സ്പെയിൻ. കുറിയ പാസുകളിലൂടെ കളിയിലെ പന്തടക്കം ഭൂരിഭാഗവും കൈപ്പിടിയിൽ ഒതുക്കുന്ന സ്പാനിഷ് പട ഏത് ടീമിനെയും വീഴ്ത്താൻ കരുത്തുള്ളവരാണ്. എന്നാൽ മുന്നേറ്റനിരയിൽ മൊറാട്ട അല്ലാതെ മറ്റൊരു നമ്പർ 9 സ്ട്രൈക്കർ ഇല്ലാത്തതാണ് അവരുടെ പ്രധാന പോരായ്മ. ഇപ്പോഴിതാ ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിനെ അവർ അനൗൺസ് ചെയ്തിട്ടുണ്ട്. യുവത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ടീമിനെയാണ് കോച്ച് ലൂയിസ് എൻറിക്കെ തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വെറ്ററൻ താരങ്ങളായ സെർജിയോ റാമോസ്, തിയാഗോ, ഡി ഗിയ, ജെറാർഡ് മൊറീനോ, നാച്ചൊ തുടങ്ങിയവർക്കൊന്നും സ്ക്വാഡിൽ ഇടംലഭിച്ചിട്ടില്ല. ഇത് വൻതോതിൽ എൻറിക്കെയ്ക്ക് നേരെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്നു പരിശോധിക്കാം;
•GOAL KEEPERS: Unai Simon, David Raya, Robert Sanchez;
•DEFENDERS: Pau Torres, Jordi Alba, Jose Gaya, Hugo Guillamon, Eric Garcia, Azpilicueta, Carvajal, Laporte;
•MIDFIELDERS: Busquets, Rodri, Pedri, Koke, Gavi, Carlos Soler, Marcos Llorente;
•FORWARDS: Sarabia, Nico Williams, Asensio, Morata, Ansu Fati, Yeremy Pino, Ferran Torres, Dani Olmo.

ഇതാണ് ഇത്തവണ എൻറിക്കെയ്ക്ക് കീഴിൽ ഖത്തറിൽ പന്തുതട്ടാൻ ഒരുങ്ങുന്ന സ്പാനിഷ് പട. 2010ലെ കിരീടധാരണത്തിന് ശേഷം 2014,2018 ലോകകപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിച്ചില്ല. 2014ൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുകയും ചെയ്തു. ജോർഡി ആൽബ, സെസാർ അസ്പിളിക്വേറ്റ, കാർവഹാൾ, സെർജിയോ ബുസ്ക്വെറ്റ്‌സ്, കൊകെ തുടങ്ങിയവർ ഒഴികെ ടീമിലെ ബാക്കിയെല്ലാവരും തന്നെ 30ൽ താഴെ മാത്രം പ്രായമുള്ളവരാണ്. ഇവരെയെല്ലാം ടീമിൽ എടുത്തിട്ടും റാമോസ്, തിയാഗോ, ഡിഗിയ തുടങ്ങിയവരെ ഒഴിവാക്കിയത് ആരാധകർക്ക് നിരാശയായി. സ്പാനിഷ് ക്ലബ് ആയ ബാർസയിൽ നിന്ന് മാത്രം 7 താരങ്ങളാണ് സ്ക്വാഡിൽ ഇടം കണ്ടെത്തിയത്. എന്തായാലും യുവത്വത്തിൻ്റെ കരുത്തിൽ ഖത്തറിൽ വെന്നിക്കൊടി പാറിക്കാൻ സ്പാനിഷ് പടയ്ക്ക് കഴിയട്ടെ എന്നു നമുക്ക് ആശംസിക്കാം.

Leave a comment