മിലാൻ സ്ക്രിനിയർക്ക് ദീർഘകാല കരാർ നൽകാനൊരുങ്ങി ഇൻ്റർ.!
ഇൻ്റർ മിലാൻ്റെ പ്രധാന താരങ്ങളിൽ ഒരാളാണ് പ്രതിരോധനിര താരമായ മിലാൻ സ്ക്രിനിയർ. താരത്തിൻ്റെ കോൺട്രാക്ട് ഈ വരുന്ന സമ്മറിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഇൻ്റർ സ്ക്രിനിയർക്ക് വേണ്ടി ദീർഘകാല കരാർ നൽകാൻ ഒരുങ്ങുന്നുവെന്ന് ഇപ്പൊൾ പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ അറിയിച്ചു.
ഇൻ്റർ സി.ഇ.ഓ മറോട്ടയുടെ വാക്കുകളിലേക്ക് നമുക്കൊന്ന് പോകാം;
“സ്ക്രിനിയറുമായി ദീർഘകാല കരാറിൽ എത്താൻ സാധിക്കുമെന്ന കാര്യത്തിൽ ഞാൻ വളരെ ആത്മവിശ്വാസത്തിലാണ്. ഞങ്ങൾ അദ്ദേഹത്തിൻ്റെ ഏജൻ്റുമായി വരുന്ന വാരം ചർച്ചകൾ നടത്തും. അതിലൂടെ ഈയൊരു കരാർ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ആണ് എൻ്റെ വിശ്വാസം.”
ഇതാണ് ഇൻ്റർമിലാൻ സി.ഇ.ഓ ആയ മറോട്ട പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ സമ്മർ മുതൽ സ്ക്രിനിയർക്ക് പിന്നാലെയുള്ള ടീമാണ് ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി. കൂടാതെ പ്രീമിയർ ലീഗ് ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. എന്തായാലും സ്ക്രിനിയർ എന്തു തീരുമാനമാകും എടുക്കുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.