ബുണ്ടെസ് ലിഗയിൽ ഇന്ന് ബൊറൂസിയ ടീമുകളുടെ പോരാട്ടം.!
ബുണ്ടെസ് ലിഗയിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട്, ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാച്ചിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിന് മൊഞ്ചെൻഗ്ലാഡ്ബാച്ചിൻ്റെ മൈതാനമായ ബൊറൂസിയ പാർക്ക് ആതിഥേയത്വം വഹിക്കും. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി 6ആം സ്ഥാനത്താണ് ഡോർട്മുണ്ട് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയം കണ്ടെത്താൻ കഴിഞ്ഞാൽ അവർക്ക് ബയേണിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് കടക്കുവാൻ കഴിയും. അതേസമയം 14 കളികളിൽ നിന്നുതന്നെ 19 പോയിൻ്റുള്ള മൊഞ്ചെൻഗ്ലാഡ്ബാച്ച് 9ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാൽ അവർക്ക് 2 സ്ഥാനങ്ങൾ മെച്ചപ്പെടുത്തുവാൻ കഴിയും. ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ വോൾഫ്സ്ബർഗിനോട് പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് ഡോർട്മുണ്ടിൻ്റെ വരവ്. മൊഞ്ചെൻഗ്ലാഡ്ബാച്ചിൻ്റെ കാര്യവും അങ്ങനെ തന്നെയാണ്. അവസാനം നടന്ന മത്സരത്തിൽ വി.എഫ്.എൽ ബോഷത്തിനോട് തോൽവി വഴങ്ങിയാണ് അവരും വരുന്നത്. എന്തായാലും 2 ബൊറൂസിയ ടീമുകൾ തമ്മിൽ കൊമ്പുകോർക്കുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ നമുക്ക് കാത്തിരിക്കാം.






































