European Football Foot Ball Top News

ഖത്തർ ലോകകപ്പിനുള്ള ബെൽജിയം ടീമിനെ പ്രഖ്യാപിച്ചു

November 10, 2022

author:

ഖത്തർ ലോകകപ്പിനുള്ള ബെൽജിയം ടീമിനെ പ്രഖ്യാപിച്ചു

2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പ്രഖ്യാപിച്ചത്. നിലവിലെ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം ടീമില്‍ സീനിയര്‍ താരങ്ങളും ഫോമിലല്ലാത്തതുമായ റൊമേലു ലുക്കാക്കുവിനെയും ഈഡന്‍ ഹസാര്‍ഡിനെയും ടീമിലെടുത്തതാണ് ശ്രദ്ധേയമായ കാര്യം. പരിക്കുമൂലം ഈ സീസണില്‍ കാര്യമായി കളിക്കാന്‍ കഴിയാതിരുന്ന ലുക്കാക്കു ഇന്റര്‍ മിലാന് വേണ്ടി വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബൂട്ടണിഞ്ഞത്.

ഫിറ്റ്‌നസ് തെളിയിക്കാത്ത ഹസാര്‍ഡ് ആകട്ടെ റയല്‍ മഡ്രിഡില്‍ പലപ്പോഴും സൈഡ് ബെഞ്ചില്‍ മാത്രം ഒതുങ്ങുന്നു. ഇരുവരിലും വലിയ പ്രതീക്ഷയാണ് പരിശീലകന്‍ മാര്‍ട്ടിനെസ്സിനുള്ളത്. സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയിനെയുടെ തകര്‍പ്പന്‍ ഫോമിലാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷ. തിബൗ കുര്‍ട്വയുടെ ചോരാത്ത കൈകള്‍ ബെല്‍ജിയം ഗോള്‍വലയ്ക്ക് ശക്തിപകരും. മധ്യനിരയും മുന്നേറ്റനിരയുമാണ് ബെല്‍ജിയത്തിന്റെ ശക്തി. അതേസമയം ഡിവോക് ഒറിഗി ടീമില്‍ നിന്ന് പുറത്തായി.

ടീം ബെല്‍ജിയം

ഗോള്‍കീപ്പര്‍മാര്‍: തിബോ കുര്‍ട്വ, സിമോണ്‍ മിഗ്നോലെറ്റ്, കോയന്‍ കാസ്റ്റീല്‍സ്

ഡിഫെൻഡേഴ്‌സ്: യാന്‍ വെര്‍ട്ടോംഗന്‍, ടോബി ആല്‍ഡെര്‍വെയ്‌റെള്‍ഡ്, ലിയാന്‍ഡര്‍ ഡെന്‍ഡോന്‍കര്‍, സെനോ ഡെബാസ്റ്റ്, ആര്‍തര്‍ തിയാറ്റി, വൂട്ട് ഫായിസ്.

മിഡ്‌ഫീൾഡ്: ഹാന്‍സ് വനകെന്‍, അക്‌സല്‍ വിറ്റ്‌സല്‍, യൂറി ടിയെലെമന്‍സ്, അമദൗ ഒനാന, കെവിന്‍ ഡിബ്രുയിനെ, യാന്നിക്ക് കറാസോ, തോര്‍ഗന്‍ ഹസാര്‍ഡ്, തിമോത്തി കസാഗ്നെ, തോമസ് മുനിയര്‍.

ഫോർവേർഡ്: റൊമേലു ലുക്കാക്കു, മിച്ചി ബാറ്റ്ഷുവായി, ലൂയിസ് ഒപെന്‍ഡ, ചാള്‍സ് ഡി കെറ്റെലെറെ, ഈഡന്‍ ഹസാര്‍ഡ്, ജെറെമി ഡോക്കു, ഡ്രൈസ് മെര്‍ട്ടെന്‍സ്, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ്

Leave a comment