EPL 2022 European Football Foot Ball Top News transfer news

ആരോൺ വാൻ-ബിസാക്കയെ ലോണിൽ ക്രിസ്റ്റൽ പാലസിലേക്ക് അയക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

November 8, 2022

ആരോൺ വാൻ-ബിസാക്കയെ ലോണിൽ ക്രിസ്റ്റൽ പാലസിലേക്ക് അയക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

വായ്‌പാ ഇടപാടിൽ ആരോൺ വാൻ-ബിസാക്കയെ ക്രിസ്റ്റൽ പാലസിലേക്ക് മടങ്ങാൻ അനുവദിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
2019 ൽ പാലസിൽ നിന്ന് മാൻ യുണൈറ്റഡിൽ ചേർന്നതിനുശേഷം, വാൻ-ബിസാക്ക 127 മത്സരങ്ങളില്‍ നിന്ന്  രണ്ട് ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഈ സീസണില്‍  ഡിയോഗോ ഡാലോട്ടിന്റെ വരവോടെ  എറിക് ടെൻ ഹാഗിന്റെ കീഴിൽ വാന്‍ ബിസാക്കയുടെ ടീമിലെ പ്രാധാന്യം നഷ്ട്ടപ്പെട്ടു.

Man United 'to let Wan-Bissaka rejoin Crystal Palace'

ജനുവരിയിൽ തങ്ങളുടെ ടീമിനൊപ്പം   വീണ്ടും ചേരാൻ  വാൻ-ബിസാക്കയെ ക്രിസ്റ്റല്‍ പാലസ്  അനുവദിക്കുമെന്ന് മെട്രോ റിപ്പോർട്ട് ചെയ്തിരുന്നു.ഒരു  ട്രാന്‍സ്ഫര്‍  താങ്ങാൻ കഴിയില്ലെങ്കിലും, പാലസ്  24-കാരനെ ഒരു ലോൺ ഡീലിൽ ഒപ്പിടാൻ താൽപ്പര്യപ്പെടുന്നു.താരം ആണെങ്കില്‍ നിലച്ചു നിന്ന് പോയ തന്‍റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡിന് പുറത്തു മറ്റ് ഓപ്ഷനുകള്‍ തിരയുകയാണ്.ക്രിസ്റ്റല്‍ പാലസ് അതിനു പറ്റിയ ഇടം ആണെന്ന് താരം വിശ്വസിക്കുന്നു.

 

Leave a comment