Cricket IPL IPL-Team Top News

ജെയിംസ് ഫോസ്റ്ററിനെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം നൽകി കെകെആർ

November 8, 2022

author:

ജെയിംസ് ഫോസ്റ്ററിനെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം നൽകി കെകെആർ

മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർ ജെയിംസ് ഫോസ്റ്ററിനെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചൊവ്വാഴ്ച്ചയാണ് കെകെആർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചത്.

Image

2023 സീസൺ മുതൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ അസിസ്റ്റന്റ് കോച്ചായി ജെയിംസ് ഫോസ്റ്റർ സേവനമനുഷ്ഠിക്കും. മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിന്റെ പിൻഗാമിയായി വന്ന മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴിലാവും ഫോസ്റ്ററിന്റെ പ്രവർത്തനം.

2020-ന്റെ തുടക്കത്തിലാണ് ഫ്രാഞ്ചൈസി ഫോസ്റ്ററിനെ ടീമിന്റെ ഫീൽഡിംഗ് കോച്ചായി നിയമിക്കുന്നത്. തുടർന്നുള്ള അടുത്ത മൂന്ന് സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അവിഭാജ്യ അംഗമായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്‌തു. ഒയിൻ മോർഗന്റെ കീഴിൽ 2021 പതിപ്പിന്റെ ഫൈനലിൽ എത്താനും കെകെആറിന് സാധിച്ചിരുന്നു.

Leave a comment