European Football Foot Ball Top News transfer news

അർനൗ മാർട്ടിനെസ്; ബാഴ്സയുടെ പുതിയ വിംഗ് ബാക്ക് ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്

November 8, 2022

അർനൗ മാർട്ടിനെസ്; ബാഴ്സയുടെ പുതിയ വിംഗ് ബാക്ക് ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്

റൈറ്റ് ബാക്കിന്  വേണ്ടിയുള്ള ബാഴ്‌സലോണയുടെ തിരച്ചിൽ അവരെ ജിറോണയിലേ അർനൗ മാർട്ടിനെസിലേക്കും എത്തിച്ചതായി റിപ്പോർട്ട്.മാർട്ടിനെസിന്റെ പ്രൊഫൈല്‍  സാവിക്ക് താല്‍പര്യമുള്ള ഒന്നാണ് എന്നും താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീ ബാഴ്സയുടെ ബാലന്‍സ് ബില്ലിന് അനുയോജ്യമാണെന്നും സ്പാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.താരത്തിനു വേണ്ടി ജിറൂണ ആവശ്യപ്പെടുന്നത് 20 മില്യണ്‍ യൂറോയാണ്.

Girona FC v Cadiz CF - LaLiga Santander

 

ബാഴ്‌സലോണയ്ക്ക് റൈറ്റ് ബാക്ക് ഒരു പ്രശ്‌നമായി തുടരുന്നു, ആ പൊസിഷനില്‍ സാവിയുടെ  ഓപ്ഷനുകൾ ഹെക്ടർ ബെല്ലറിൻ, സെർജി റോബർട്ടോ അല്ലെങ്കിൽ ജൂൾസ് കൗണ്ടെ അതുമല്ലെങ്കില്‍  അലജാൻഡ്രോ ബാൽഡെ എന്നിവര്‍ ആണ്.ബെല്ലരിന്‍,റോബര്‍ട്ടോ എന്നിവര്‍ പ്രതിരോധത്തില്‍ വളരെ മോശം ആണ് .കൂടാതെ അറ്റാക്ക് ചെയ്യുമ്പോഴും ഇരുവരെ കൊണ്ടും വലിയ സംഭാവന ഒന്നും ടീമിന് ലഭിക്കുന്നില്ല.വരാനിരിക്കുന്ന വിന്‍ഡോയില്‍ ബാഴ്സയുടെ പ്രധാന ദൗത്യം എന്നത് തന്നെ ഒരു വിംഗ് ബാക്കിനെ സൈന്‍ ചെയ്യുക എന്നതാണ്.മുന്‍ ലാമാസിയ താരം ആയിരുന്നു മാര്‍ട്ടിനെസ് എന്നതും ഡീല്‍ നടത്താന്‍ ബാഴ്സയെ പ്രേരിപ്പിക്കുന്നു എന്നും  സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഈ സീസണിൽ ഇതുവരെ ഒമ്പത് ലാലിഗ മത്സരങ്ങൾ കളിച്ച യുവതാരം റയൽ ബെറ്റിസിനും റയൽ സോസിഡാഡിനും എതിരെ ഗോൾ നേടിയിട്ടുണ്ട്.കൂടാതെ കഴിഞ്ഞ മത്സരത്തില്‍ റയലിനെതിരെ താരം മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.

 

Leave a comment