EPL 2022 European Football Foot Ball Top News transfer news

യുവന്റസിന്റെ ഡുസാൻ വ്‌ലഹോവിച്ചിനെ റൊണാള്‍ഡോക്ക് പകരക്കാരന്‍ ആയി സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

November 8, 2022

യുവന്റസിന്റെ ഡുസാൻ വ്‌ലഹോവിച്ചിനെ റൊണാള്‍ഡോക്ക് പകരക്കാരന്‍ ആയി സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി യുവന്റസ് ഫോര്‍വേഡ് ആയ   ദുസാൻ വ്‌ലഹോവിച്ചിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി  റിപ്പോർട്ട്.
ഫിയോറന്റീനയില്‍ നിന്ന് യുവേയിലേക്ക് കൂട് മാറിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്‍റെ മൂല്യം വര്‍ധിപ്പിച്ചു.യുവന്റസിനായി 36 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും മൂന്ന് അസിസ്റ്റുകളും വ്ലാഹോവിച്ച് നേടിയിട്ടുണ്ട്.

Dusan Vlahovic in action for Juventus on October 2, 2022

താരത്തിന്‍റെ  കരാർ 2026 സമ്മര്‍  വരെ അവസാനിക്കുന്നില്ല, എന്നാൽ ഓൾഡ് ലേഡി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ട്ടപ്പെടുത്തുകയും കൂടാതെ ലീഗ് മത്സരങ്ങളില്‍ മോശം ഫോമില്‍ ഉള്ളതും മൂലം   താരത്തിനു സീരി എ ക്ലബില്‍  തുടരാനുള്ള താല്‍പര്യം കുറവായി വരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ട്.ദ ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, സെർബിയൻ താരത്തിന്‍റെ ഒപ്പു നേടാന്‍ സാധ്യതയുള്ളവരില്‍  മാൻ യുണൈറ്റഡ് ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടും സമ്മർ സീസണിൽ ഒരു പുതിയ ഔട്ട് ആൻഡ് ഔട്ട് സ്‌ട്രൈക്കറെ സൈൻ ചെയ്യുന്നതിൽ റെഡ് ഡെവിൾസ് പരാജയപ്പെട്ടു.ആ ഒരു ദൗത്യം വരാനിരിക്കുന്ന സമ്മറില്‍ പൂര്‍ത്തിയാക്കാന്‍ ആണ് അവര്‍ കരുതുന്നത്.

 

Leave a comment