European Football Foot Ball Top News

ബാർസയെ മറികടന്ന് ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ റയൽ; എതിരാളികൾ വയ്യേക്കാനോ.!

November 7, 2022

author:

ബാർസയെ മറികടന്ന് ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ റയൽ; എതിരാളികൾ വയ്യേക്കാനോ.!

ലാലിഗയിൽ നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ഇന്ന് മത്സരത്തിന് ഇറങ്ങുകയാണ്. റയോ വയ്യേക്കാനോയാണ് മാഡ്രിഡിൻ്റെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആരംഭിക്കുന്ന മത്സരം വയ്യേക്കാനോയുടെ തട്ടകമായ എസ്റ്റാഡിയോ ഡി വയ്യേക്കാസിൽ വെച്ചാണ് നടക്കുക. ഏറ്റവുമൊടുവിൽ നടന്ന ലീഗ് മത്സരത്തിൽ ജിറോണയോട് റയൽ സമനില വഴങ്ങിയിരുന്നു. അതേ മത്സരത്തിൽ മിഡ്ഫീൽഡർ ടോണി ക്രൂസ് ചുവപ്പ് കാർഡ് കണ്ടുകൊണ്ട് പുറത്തുപോവുകയും ചെയ്തിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിൽ ക്രൂസിന് സസ്പെൻഷൻ മൂലം കളിക്കുവാൻ കഴിയുകയില്ല. അതേസമയം അവസാനം കളിച്ച മത്സരത്തിൽ സെവിയ്യയെ അവരുടെ മൈതാനത്ത് കീഴടക്കിക്കൊണ്ടാണ് വയ്യേക്കാനോയുടെ വരവ്. ഒപ്പം ലാലിഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പന്മാരായ ബാർസലോണയെ സമനിലയിൽ കുരുക്കുവാനും വയ്യേക്കാനോക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം സ്വന്തം മൈതാനത്ത് കൂടിയാകുമ്പോൾ റയലിന് മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുവാൻ അവർ കഴിഞ്ഞേക്കാം.

നിലവിൽ 12 മത്സരങ്ങളിൽ നിന്നും 32 പോയിൻ്റ് നേടിയ റയൽ ബാർസയ്ക്ക് പിന്നിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ആഞ്ചെലോട്ടിക്കും സംഘത്തിനും ബാർസയെ മറികടക്കാൻ കഴിയുകയുള്ളൂ. അതിനാൽ രണ്ടും കൽപ്പിച്ചാവും മാഡ്രിഡ് കളത്തിലിറങ്ങുക. അതേസമയം 12 മത്സരങ്ങളിൽ നിന്നും 18 പോയിൻ്റ് മാത്രമുള്ള വായ്യേക്കാനോ ടേബിളിൽ 9ആം സ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ വിയ്യറയലിനെ മറികടന്ന് ഒരുസ്ഥാനം മുകളിലേക്ക് കയറാൻ അവർക്ക് സാധിക്കും. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment