European Football Foot Ball Top News

ജർമനിക്ക് നിരാശ; ടിമോ വെർണർക്ക് ലോകകപ്പ് നഷ്ടമാവും.!

November 4, 2022

author:

ജർമനിക്ക് നിരാശ; ടിമോ വെർണർക്ക് ലോകകപ്പ് നഷ്ടമാവും.!

ഖത്തർ ലോകകപ്പിന് ഇനി വെറും 16 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലീഗുകളിലെ തുടർമത്സരങ്ങളുടെ പ്രശ്നങ്ങൾ കാരണം ഒരുപാട് താരങ്ങൾ ഇതിനോടകം തന്നെ പരിക്കേറ്റ് ലോകകപ്പിൽ നിന്നും പുറത്തായിട്ടുണ്ട്. പോഗ്ബ, കാൻ്റെ, ജോട്ട, റീസ് ജയിംസ് തുടങ്ങിയ താരങ്ങൾ ഒക്കെ അതിന് ഉദാഹരണങ്ങൾ ആണ്. ഡിമരിയ, ഡിബാല, കെയ്ൽ വാക്കർ, വരാനെ എന്നിവരൊക്കെ ഖത്തറിൽ ഉണ്ടാകുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.

എന്തായാലും ജർമൻ ടീമിന് നിരാശ പകരുന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. അവരുടെ ഫോർവേർഡ് താരമായ ടിമോ വെർണർ ലോകകപ്പിൽ നിന്നും പുറത്തായിരിക്കുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലെ ശാക്തെർ ഡൊണെറ്റ്സ്കിനെതിരെ നടന്ന അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൻ്റെ 19ആം മിനിറ്റിൽ തന്നെ വെർണർ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ആങ്കിൾ ലിഗമെൻ്റ് ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിരിക്കുന്നത്. ജർമൻ ക്ലബായ ആർ.ബി ലീപ്സിഗിന് വേണ്ടിയാണ് താരം കളിക്കുന്നത്. എന്തായാലും ലോകകപ്പിന് വേണ്ടി കാത്തിരിക്കുന്ന ജർമൻ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയായി ടിമോ വെർണറിൻ്റെത്. എത്രയും പെട്ടെന്ന് താരത്തിന് റിക്കവർ ആകുവാൻ കഴിയട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.

Leave a comment