EPL 2022 European Football Foot Ball Top News transfer news

ബ്രോജക്ക് വേണ്ടിയുള്ള എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് ലോണ്‍ ഓപ്ഷന്‍ നിരസിക്കാന്‍ ഒരുങ്ങി ചെല്‍സി

November 3, 2022

ബ്രോജക്ക് വേണ്ടിയുള്ള എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് ലോണ്‍ ഓപ്ഷന്‍ നിരസിക്കാന്‍ ഒരുങ്ങി ചെല്‍സി

എവർട്ടണും ന്യൂകാസിൽ യുണൈറ്റഡും ചെൽസിയുടെ അർമാൻഡോ ബ്രോജയ്ക്ക് വേണ്ടി  വായ്പാ നീക്കം നടത്താന്‍ ഒരുങ്ങുന്നു.സമ്മറില്‍ വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള സ്ഥിരമായ നീക്കം നിരസിച്ച താരം ചെല്‍സിയുമായി ഒരു ദീർഘകാല കരാർ ഒപ്പിട്ടു. തന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഇപ്പോഴത്തെ കോച്ച് പോട്ടര്‍ താരത്തിനു വാക്ക് നല്‍കിയിട്ടുണ്ട്.

Everton, Newcastle interested in Chelsea's Broja?

ബുധനാഴ്ച സാഗ്രെബിനെതിരായ മത്സരത്തിന് മുമ്പുള്ള ചാമ്പ്യൻസ് ലീഗ് പത്രസമ്മേളനത്തിൽ ചെല്‍സിയില്‍ തുടരാനുള്ള ആവേശവും സന്തോഷവും താരം പങ്കുവെച്ചിരുന്നു.കഴിഞ്ഞ സീസണിൽ ലോണിൽ സതാംപ്ടണിന് വേണ്ടി 38 മത്സരങ്ങൾ കളിച്ച താരം ബ്ലൂസിനായി ഈ സീസണിൽ ഇതുവരെ 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഒരു തവണ മാത്രമേ ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുള്ളൂ എങ്കിലും വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ധേഹത്തിനെ ഉപയോഗപ്പെടുത്താന്‍ ആണ്  മാനേജര്‍ തീരുമാനിച്ചിരിക്കുന്നത്.അതിനാല്‍ ഒരു ലോണ്‍ ഓപ്ഷന്‍  ചെല്‍സി നിരസിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

Leave a comment