EPL 2022 European Football Foot Ball Top News transfer news

ആഴ്‌സണല്‍, മാഞ്ചസ്റ്റർ യുണൈറ്റഡ് അടങ്ങുന്ന പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് – ” മാർട്ടിൻ ടെറിയര്‍ “

November 2, 2022

ആഴ്‌സണല്‍, മാഞ്ചസ്റ്റർ യുണൈറ്റഡ് അടങ്ങുന്ന പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് – ” മാർട്ടിൻ ടെറിയര്‍ “

റെന്നസ് ഫോർവേഡ് മാർട്ടിൻ ടെറിയറിന്‍റെ പ്രൊഫൈലില്‍  താൽപ്പര്യമുള്ള നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടുന്നു.കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ 21 ഗോളുകൾ നേടുകയും ഏഴ് അസിസ്റ്റുകൾ നൽകുകയും ചെയ്ത താരത്തിന്‍റെ മൂല്യം പതിയെ ഉയരാന്‍ തുടങ്ങിയിരിക്കുന്നു.താരം അടുത്തിടെ റെന്നസുമായി 2026 ജൂൺ വരെ തന്‍റെ കരാര്‍ നീട്ടിയിരുന്നു.

ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവയുൾപ്പെടെ 10 ഓളം പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഈ ടേമിൽ ടെറിയറിനെ സ്കൗട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.വൈഡ് ഔട്ട് അല്ലെങ്കിൽ സെൻട്രൽ പൊസിഷനിൽ കളിക്കാൻ കഴിയുന്ന മികവ് ആണ്  ഫ്രഞ്ച് താരത്തിനെ വേറിട്ട്‌ നിര്‍ത്തുന്നത്.30 മില്യന്‍ യൂറോ നല്‍കിയാല്‍ ഒരു ഡീലില്‍ എത്താന്‍ റെന്നസ് തയ്യാറാണ് എന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്.

Leave a comment