EPL 2022 European Football Foot Ball Top News transfer news

ലുക്കാക്കുവിനെ എത്രയും പെട്ടെന്ന് വിറ്റ് ഒഴിവാക്കാന്‍ ചെല്‍സി

November 2, 2022

ലുക്കാക്കുവിനെ എത്രയും പെട്ടെന്ന് വിറ്റ് ഒഴിവാക്കാന്‍ ചെല്‍സി

ലോകകപ്പിന് ശേഷം റൊമേലു ലുക്കാക്കുവിനെ വിൽക്കാൻ ചെൽസി ശ്രമിക്കുന്നതായി റിപ്പോർട്ട്.നിലവിൽ ഇന്റർ മിലാനിൽ ലോണിലാണ് ലുക്കാക്കു, എന്നാൽ പരിക്കിനെത്തുടർന്ന് താരം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി  മിലാന്‍ ടീമില്‍ നിന്ന് പുറത്താണ്.ബെൽജിയൻ ഇന്റർനാഷണല്‍ താരത്തിന് ഈ ആഴ്‌ച മറ്റൊരു പരുക്ക് കൂടി നേരിടേണ്ടി വന്നു.ഇത് അദ്ദേഹത്തിന്റെ ലോകക്കപ്പ് മോഹങ്ങളേ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല.

Chelsea 'ready to sell Romelu Lukaku after World Cup'

ലോണ്‍ കാലാവധി അടുത്ത സീസണില്‍ കൂടി ഉണ്ടെങ്കിലും  ദി ഈവനിംഗ് സ്റ്റാൻഡേർഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ലോകക്കപ്പില്‍ താരം നല്ല പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹത്തിനെ വലിയ തുകക്ക് വില്‍ക്കാം എന്നാണ് ചെല്‍സി മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.29-കാരനായ ലുക്കാക്കു, 2021-ലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ചെല്‍സിയുടെ പ്രീമിയം സൈനിങ്ങ് ആയിരുന്നു.എന്നാല്‍ ടുഷലിന് കീഴില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെട്ട താരത്തിനെ മിലാനിലേക്ക് തന്നെ ചെല്‍സി പറഞ്ഞയക്കുകയായിരുന്നു.

Leave a comment