EPL 2022 European Football Foot Ball Top News transfer news

ഡിയോഗോ ദലോട്ടിന്‍റെ ട്രാന്‍സ്ഫറില്‍ യുണൈറ്റഡിന് തിരിച്ചടി എന്ന് സ്പാനിഷ് റിപ്പോര്‍ട്ട്

November 2, 2022

ഡിയോഗോ ദലോട്ടിന്‍റെ ട്രാന്‍സ്ഫറില്‍ യുണൈറ്റഡിന് തിരിച്ചടി എന്ന് സ്പാനിഷ് റിപ്പോര്‍ട്ട്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തന്റെ ക്ലയന്റ് ഡിയോഗോ ദലോട്ടിനെ പുറത്തു കടത്താന്‍ ഏജന്റ് ജോർജ്ജ് മെൻഡസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.ആരോൺ വാൻ-ബിസാക്കയെ തള്ളി ആദ്യ ടീമില്‍ ഇടം നേടിയ താരത്തിനെ കരാര്‍ നീട്ടി നല്‍കി ടീമിന് ഒപ്പം ചേര്‍ത്താന്‍ ആണ് നിലവില്‍ യുണൈറ്റഡ് മാനേജ്മെന്റിന്റെ തീരുമാനം.പോർച്ചുഗൽ ഇന്റർനാഷണലിന്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും.

Diogo Dalot 'pushing for Manchester United exit'

താരം കരാര്‍ നീട്ടുമെന്ന് തന്നെ ആണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്,എന്നാല്‍ ഈ അടുത്ത് കാര്യങ്ങള്‍ മാറി മറിഞ്ഞു എന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത് മുണ്ടോ ഡിപോർട്ടീവോയാണ്.അടുത്ത വർഷം ഡാലോട്ട് ബാഴ്‌സലോണയിൽ ചേരാനുള്ള സാധ്യതയെ മെൻഡസ് വ്യക്തിപരമായി അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്, കൂടാതെ ക്ലബ്ബുമായി അദ്ദേഹം വളരെ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു.ഇപ്പോൾ തന്റെ കരാറിനെ കുറിച്ച് ചർച്ച ചെയ്യാൻ കളിക്കാരന് താൽപ്പര്യമില്ല, ലോകകപ്പില്‍ മികച്ച രീതിയില്‍ കളിക്കുക എന്നതാണ് ഇപ്പോഴത്തെ അദ്പ്രദേഹത്തിന്‍റെ പ്രധാന   ലക്ഷ്യം.

 

 

Leave a comment