European Football Foot Ball Top News

തോറ്റാൽ പണിയാകും; എ.സി മിലാൻ ഇന്ന് സാൽസ്ബർഗിനെതിരെ.!

November 2, 2022

author:

തോറ്റാൽ പണിയാകും; എ.സി മിലാൻ ഇന്ന് സാൽസ്ബർഗിനെതിരെ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഇയിൽ ഒരു ജീവന്മരണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് നടക്കുന്ന മത്സരത്തിൽ എ.സി മിലാൻ, ആർ.ബി സാൽസ്ബർഗിനെ നേരിടും. മിലാൻ്റെ തട്ടകമായ സാൻ സിറോയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ പോയിൻ്റ് ടേബിളിൽ യഥാക്രമം 2ഉം 3ഉം സ്ഥാനങ്ങളിലാണ് ഇരുടീമുകളും ഉള്ളത്. മിലാന് 7 പോയിൻ്റും, സാൽസ്ബർഗിന് 6 പോയിൻ്റുമാണ് സമ്പാദ്യം. അതുകൊണ്ടുതന്നെ ഇന്ന് വിജയം സ്വന്തമാക്കുന്ന ടീമിന് നോക്കൗട്ടിലേക്ക് യോഗ്യത നേടുവാൻ കഴിയും. മത്സരം സമനിലയിൽ ആയാൽ എ.സി മിലാൻ ആയിരിക്കും യോഗ്യത നേടുക. ഈയൊരു കാരണം കൊണ്ടുതന്നെ ഒരു ജീവന്മരണ പോരാട്ടത്തിന് തുണിഞ്ഞ് ആയിരിക്കും ഇരുടീമുകളും കളത്തിലിറങ്ങുക. ആദ്യപാദ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ ആവുകയായിരുന്നു. എന്തായാലും ഇന്ന് വിജയിക്കുന്ന ടീമിന് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കാമെന്നിരിക്കെ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് കാണുവാൻ കഴിയും.

Leave a comment