EPL 2022 European Football Foot Ball Top News transfer news

ലയണൽ മെസ്സി ബാഴ്‌സലോണയിൽ നിന്നുള്ള ഫോൺ കോളുകൾ അവഗണിക്കുന്നു!!!!

November 2, 2022

ലയണൽ മെസ്സി ബാഴ്‌സലോണയിൽ നിന്നുള്ള ഫോൺ കോളുകൾ അവഗണിക്കുന്നു!!!!

പാരീസ് സെന്റ് ജെർമെയ്ൻ ഫോര്‍വേഡ് ലയണല്‍ മെസ്സി മുൻ ക്ലബ് ബാഴ്‌സലോണയിൽ നിന്നുള്ള ഫോൺ കോളുകൾ അവഗണിക്കുന്നതായി റിപ്പോർട്ട്.2021-ൽ രണ്ട് വർഷത്തെ കരാറിൽ ഏർപ്പെട്ട 35-കാരനായ താരത്തിന് ഈ സീസണിന്റെ അവസാനത്തോടെ ഒരു സ്വത്രന്ത ഏജന്റ്റ് ആയി  ക്ലബ് വിടാന്‍ ആയേക്കും.തുടക്കത്തില്‍ ഏറെ പാടുപ്പെട്ടു എങ്കിലും ഇപ്പോള്‍ താരം ടീമുമായി നല്ല രീതിയില്‍ പൊരുത്തപ്പെട്ടു തുടങ്ങി.

Lionel Messi in action for Paris Saint-Germain on August 13, 2022

മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ജോവാൻ ലാപോർട്ട ഈ അടുത്ത് പറഞ്ഞിരുന്നു.കൂടാതെ സാമ്പത്തിക ശേഷിയുണ്ടെന്ന് ബോര്‍ഡ് അങ്കം ആയ മാറ്റു അലെമാനിയും  അവകാശപ്പെട്ടു.എന്നിരുന്നാലും, മെസ്സിയേ ബന്ധപ്പെടാനുള്ള ലാപോർട്ടയുടെ എല്ലാ ശ്രമങ്ങളും താരം  നിരസിക്കുകയായിരുന്നെന്നും ക്ലബ്ബുമായുള്ള തന്റെ തകർന്ന ബന്ധം നന്നാക്കാൻ അര്‍ജന്‍റ്റയിന്‍ താരത്തിന്   താൽപ്പര്യമില്ലെന്നും സ്‌പോർട് അവകാശപ്പെടുന്നു.ഇടനിലക്കാർ മുഖേന മെസ്സിയെ വിളിക്കാൻ ലാപോർട്ട ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ജനുവരിയിൽ തന്നെ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ പ്രതീക്ഷിക്കുന്നതായി ഒരു പ്രത്യേക റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു, എന്നാൽ ഇന്റർ മിയാമിയാണ് മെസ്സിയെ സൈന്‍ ചെയ്യാന്‍ സാധ്യതയുള്ളവരില്‍ ഇപ്പോള്‍  മുന്നില്‍ നില്‍ക്കുന്ന ടീം.

Leave a comment