European Football Foot Ball Top News

എത്തിഹാദിൽ ഗോൾമഴ പെയ്യിക്കാൻ സിറ്റി; എതിരാളികൾ സെവിയ്യ.!

November 2, 2022

author:

എത്തിഹാദിൽ ഗോൾമഴ പെയ്യിക്കാൻ സിറ്റി; എതിരാളികൾ സെവിയ്യ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി സെവിയ്യയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 5 മത്സരങ്ങളിൽ നിന്നും 11 പോയിൻ്റ് നേടിയ സിറ്റി തന്നെയാണ് ടേബിളിൽ തലപ്പത്ത്. അത്രയും മത്സരങ്ങളിൽ നിന്നും കേവലം 5 പോയിൻ്റ് മാത്രമുള്ള സെവിയ്യ ടേബിളിൽ 3ആം സ്ഥാനത്താണ്. ഇരുവരും തമ്മിൽ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ സൂപ്പർ താരം ഹാലണ്ടിൻ്റെ ഇരട്ടഗോൾ മികവിൽ സിറ്റി സെവിയ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുവിട്ടിരുന്നു. ഇന്ന് ഹാലണ്ട് കളിക്കുമോയെന്ന കാര്യം സംശയമാണ്. പരിക്കിൻ്റെ പിടിയിലായ താരം ലെസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ കളിച്ചിരുന്നില്ല. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം. നോക്കൗട്ട് നേരത്തെ ഉറപ്പിച്ചതിനാൽ ഇന്ന് പല പ്രധാന താരങ്ങൾക്കും പെപ്പ് വിശ്രമം നൽകിയേക്കും.

Leave a comment