European Football Foot Ball Top News transfer news

മെംഫിസ് ഡിപേ റോമയിലെക്ക് പോകാന്‍ ഒരുങ്ങുന്നു

November 1, 2022

മെംഫിസ് ഡിപേ റോമയിലെക്ക് പോകാന്‍ ഒരുങ്ങുന്നു

കറ്റാലൻ ക്ലബിലെ  സമയക്കുറവ് കാരണം ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേ സീരി എ ക്ലബ് എഎസ് റോമയിലേക്ക് സ്വയം വാഗ്ദാനം ചെയ്തതായി കാൽസിയോ മെർക്കാറ്റോ പറയുന്നു. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസും ചെൽസിയും കളിക്കാരനോട് താൽപ്പര്യം പ്രകടിപ്പിച്ചു എങ്കിലും താരത്തിനോട് ടീമില്‍ തുടരാന്‍ ബാഴ്സലോണ ആവശ്യപ്പെടുകയായിരുന്നു.

Former Manchester United winger Memphis Depay reveals how Jose Mourinho  made him fall out of love with football - Manchester Evening News

റോബർട്ട് ലെവൻഡോവ്സ്കി, റാഫിൻഞ്ഞ,അന്‍സു ഫാട്ടി  എന്നിവരുടെ വരവോടെ ടീമില്‍  ഡീപെയുടെ പ്രാധാന്യം വളരെ കുറഞ്ഞു.സെപ്റ്റംബറിൽ അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ അദ്ദേഹം ഒരു മാസത്തിലേറെയായി പുറത്തായിരുന്നു.ജോസ് മൗറീഞ്ഞോയുമായി വീണ്ടും ഒന്നിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം റോമയിലേക്ക് പോകുന്നത്.ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചിരുന്നു.ക്ലബ്ബിലെ ഡെപേയുടെ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കും, ബാഴ്‌സലോണ  ഫ്രീയായി താരത്തിനെ  നഷ്‌ടപ്പെടുത്തുന്നതിനുപകരം ജനുവരിയിൽ തന്നെ ഒരു ഡീലില്‍ എത്താന്‍ ആണ് താല്‍പര്യപ്പെടുന്നത്.

Leave a comment