EPL 2022 European Football Foot Ball Top News transfer news

ബയേൺ മ്യൂണിക്കും ബെഞ്ചമിൻ പവാർഡും തമ്മിലുള്ള സംഘർഷം ശക്തമാകുന്നു

November 1, 2022

ബയേൺ മ്യൂണിക്കും ബെഞ്ചമിൻ പവാർഡും തമ്മിലുള്ള സംഘർഷം ശക്തമാകുന്നു

ബയേൺ മ്യൂണിക്ക് ഡിഫൻഡർ ബെഞ്ചമിൻ പവാർഡ് ബയേൺ മ്യൂണിക്കിൽ സന്തുഷ്ടനല്ല.ഫ്രഞ്ച് ലോകകപ്പ് ജേതാവ് തന്റെ കളി സമയം കുറവായതത് മുതല്‍  വളരെ നിരാശയില്‍ ആണ്.ഇത് ഇരുവരുടെയും ബന്ധം വഷലാക്കിയിരിക്കുന്നു., ബയേണിന്റെ ഏറ്റവും പുതിയ രണ്ട് പരിശീലന സെഷനുകളില്‍  പവാർഡ് ആരോടും സംസാരിക്കാതെ വേഗത്തിൽ പരിശീലനം ഉപേക്ഷിച്ചു എന്ന് ജര്‍മന്‍ മീഡിയ വാര്‍ത്ത‍ പുറത്ത് വിട്ടിരുന്നു.

അദ്ദേഹത്തിന്റെ കരാർ 2024-ൽ അവസാനിക്കുന്നു.ഇതുവരെ താരവുമായി ഒരു ചര്‍ച്ചക്ക് ക്ലബ് ഇതുവരെ മുതിര്‍ന്നിട്ടില്ല.ചെൽസിയും അത്‌ലറ്റിക്കോ മാഡ്രിഡും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.അദ്ദേഹത്തിന് വേണ്ടി ഒരു നീക്കം നടത്താൻ ഇരുവരും താല്‍പര്യപ്പെടുന്നു എന്ന റിപ്പോര്‍ട്ട് ഈ അടുത്ത് ആണ് ഡയറിയോ എഎസ് പുറത്തു വിട്ടത്.ബയേണിന്റെ 17 ഗെയിമുകളിൽ 11 എണ്ണവും പവാർഡ് കളിച്ചു എങ്കിലും ബുണ്ടസ്‌ലിഗയിലെ അവസാന ഏഴ് മത്സരങ്ങളിൽ, പവാർഡ് ആദ്യ ഇലവനില്‍ ഇടം നേടിയത് വരും മൂന്നു മത്സരങ്ങളില്‍ മാത്രമാണ്.

Leave a comment