European Football Foot Ball Top News

ആശ്വാസ ജയത്തിനായി അത്ലറ്റിക്കോ; ഒന്നാം സ്ഥാനം പിടിക്കാൻ പോർട്ടോ.!

November 1, 2022

author:

ആശ്വാസ ജയത്തിനായി അത്ലറ്റിക്കോ; ഒന്നാം സ്ഥാനം പിടിക്കാൻ പോർട്ടോ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്ലറ്റിക്കോ ഇതിനോടകംതന്നെ നോക്കൗട്ട് കാണാതെ പുറത്തായിക്കഴിഞ്ഞു. അവസാന മത്സരത്തിൽ ഒരു ആശ്വാസജയം നേടി മടങ്ങുവാൻ ആകും സിമിയോണിയുടെയും സംഘത്തിൻ്റെയും ശ്രമം. അതോടൊപ്പം തന്നെ യൂറോപ്പ ലീഗ് കളിക്കാൻ അവർക്ക് ഗ്രൂപ്പിലെ 3ആം സ്ഥാനം ഉറപ്പിക്കണം. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ അത് 3ആം നേടുന്നതിന് ഭീഷണിയാകും. കാരണം 4ആമതുള്ള ലെവർകൂസന് ഇന്ന് ക്ലബ് ബ്രൂഗ്ഗെയുമായി മത്സരമുണ്ട്. അവർ ഇന്ന് വിജയിക്കുകയും അത്ലറ്റിക്കോ പരാജയപ്പെടുകയും ചെയ്താൽ ലെവർകൂസൻ അത്ലറ്റിക്കോയെ മറികടന്നുകൊണ്ട് 3ആം സ്ഥാനത്തേക്ക് കയറും. അങ്ങനെ വന്നാൽ സിമിയോണിയ്ക്കും സംഘത്തിനും യൂറോപ്പയിലും അവസരം ഉണ്ടാകില്ല. അതോടൊപ്പം തന്നെ ക്ലബ് ബ്രൂഗ്ഗയെ മറികടന്നുകൊണ്ട് പോർട്ടോ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർ ആവുകയും ചെയ്യും. ഇന്ത്യൻ സമയം രാത്രി 11.15 ന് പോർട്ടോയുടെ മൈതാനമായ എസ്റ്റാഡിയോ ഡോ ഡ്രഗാവോയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment