European Football Foot Ball Top News

യു.സി.എൽ; ഇന്ന് ബയേൺ, ഇൻ്റർ പോരാട്ടം.!

November 1, 2022

author:

യു.സി.എൽ; ഇന്ന് ബയേൺ, ഇൻ്റർ പോരാട്ടം.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരായ ബയേൺ മ്യുണിക്ക് ഇൻ്റർ മിലാനെ നേരിടും. ബയേണിൻ്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ച് ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ ഗ്രൂപ്പ് സിയിൽ നിന്നും ഇരുടീമുകളും നോക്കൗട്ട് യോഗ്യത നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വലിയ പ്രാധാന്യമുള്ളതല്ല. ഇരുടീമുകളും അവരുടെ പ്രധാനപ്പെട്ട താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ നിന്നും ചിലപ്പോൾ വിശ്രമം നൽകിയേക്കാം. 5 മത്സരങ്ങളിൽ നിന്നും 5 ഉം വിജയിച്ച ബയേൺ ആണ് ടേബിളിൽ തലപ്പത്ത്. ഇന്നുകൂടി വിജയിച്ചാൽ ഗ്രൂപ്പിൽ നിന്നും അപരാജിതരായിക്കൊണ്ട് അവർക്ക് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കാം. അതേസമയം ഇൻ്റർ 5 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി ടേബിളിൽ 2ആം സ്ഥാനത്താണ്. ഇന്ന് ബയേണിനെ പരാജയപ്പെടുത്തിയാലും അവർക്ക് ഒന്നാം സ്ഥാനത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല. എന്നിരുന്നാലും ഒരു വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാൻ ആകും ഇൻ്ററും ശ്രമിക്കുക. ഇരുവരും തമ്മിൽ ആദ്യ പാദത്തിൽ സാൻ സിറോയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് ബയേൺ ആണ് വിജയിച്ചത്. പരിക്കിൻ്റെ പിടിയിലുള്ള റൊമേലു ലുക്കാക്കു ഇന്നത്തെ മത്സരത്തിലും ഇൻ്റർ നിരയിൽ ഉണ്ടാകില്ല. വലിയ പ്രാധാന്യമുള്ള മത്സരമല്ലെങ്കിൽപോലും ഒരു വാശിയേറിയ പോരാട്ടം തന്നെ ഇന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a comment