EPL 2022 European Football Foot Ball Top News transfer news

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ ലിയാൻഡ്രോ ട്രോസാർഡിന് വേണ്ടി ശ്രമം നടത്താന്‍ ചെല്‍സി

October 31, 2022

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ ലിയാൻഡ്രോ ട്രോസാർഡിന് വേണ്ടി ശ്രമം നടത്താന്‍ ചെല്‍സി

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ പ്ലേമേക്കറായ ലിയാൻഡ്രോ ട്രോസാർഡിനെ സമീപിക്കുന്നത് ചെൽസി പരിഗണിക്കുന്നു.ബെൽജിയം ഇന്റർനാഷണൽ താരം കഴിഞ്ഞ കുറച്ച് സീസണുകള്‍ ആയി നല്ല പ്രകടനം കാഴ്ച്ചവക്കുന്നുണ്ട്. എങ്കിലും ഈ സീസണില്‍ ആണ് അദ്ദേഹം തന്‍റെ കരിയറിന്റെ പീക്ക് ടൈമില്‍ എത്തിയിരിക്കുന്നത്.

Chelsea to accelerate Leandro Trossard pursuit?

12 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന്  27-കാരൻ ഏഴ് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.ശനിയാഴ്ച ചെൽസിക്കെതിരായ മത്സരത്തിലും അദ്ദേഹം ഗോള്‍ നേടിയിട്ടുണ്ട്. ട്രോസാർഡിന്റെ നിലവിലെ കരാർ വേനൽക്കാലത്ത് അവസാനിക്കും, ബ്രൈറ്റണിന്  നിബന്ധനകൾ 12 മാസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷൻ ഉണ്ട്.ജേണലിസ്റ്റ് സച്ച ടവോലിയേരി പറയുന്നതനുസരിച്ച്, വാരാന്ത്യത്തിൽ ബ്ലൂസ് ബ്രൈറ്റണുമായി ഏറ്റുമുട്ടിയപ്പോൾ ചെൽസി ബോർഡ് താരത്തിന്‍റെ പ്രകടനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.താരത്തിനെ  മാനേജര്‍ ഗ്രഹാം പോട്ടര്‍ പരിശീലിപ്പിച്ചിട്ടുണ്ട്‌ എന്നതും ചെല്‍സി താരത്തിനെ സൈന്‍  ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

Leave a comment