EPL 2022 European Football Foot Ball Top News transfer news

ഡിയാഗോ ഡാലോട്ടിന്‍റെ പുരോഗതിയില്‍ ടെന്‍ ഹാഗ് ഏറെ തൃപ്തന്‍

October 31, 2022

ഡിയാഗോ ഡാലോട്ടിന്‍റെ പുരോഗതിയില്‍ ടെന്‍ ഹാഗ് ഏറെ തൃപ്തന്‍

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ വിജയത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് റൈറ്റ് ബാക്ക് ഡിയോഗോ ഡലോട്ടിന്‍റെ പ്രക്ടനത്തെ ഏറെ പ്രശംസിച്ചു. സീസണില്‍ യുണൈറ്റഡിന്റെ ആദ്യ ഇലവനില്‍ സ്ഥിരമായി ഇടം നേടി തുടങ്ങിയ താരം   തുടക്കം മുതല്‍ക്ക് തന്നെ ടെന്‍ ഹാഗിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ വിജയം നേടി.

“ഒരു വിംഗ് ബാക്ക് എന്ന നിലയില്‍ താരം ഇതുവരെ  കൈവരിച്ച പുരോഗതി വളരെ മികച്ചത് ആണ്.ഓരോ മത്സരം കഴിയുംതോറും പ്രതിരോധത്തില്‍ അദ്ദേഹം ഏറെ മെച്ചപ്പെടുന്നു.എപ്പോള്‍ കയറി കളിക്കണം എന്നോ എപ്പോള്‍ ഇറങ്ങണം എന്നും വ്യക്തമായ ബോധം അയാള്‍ക്ക് ഉണ്ട്.എന്നാല്‍ യുണൈറ്റഡ് പോലുള്ള ക്ലബുകള്‍ക്ക് രണ്ടു നല്ല വിംഗ്ബാക്ക് നിര്‍ബന്ധം ആണ്.അത്രക്ക് മത്സരങ്ങള്‍ കവര്‍ ചെയ്യാന്‍ ഉണ്ട് നമുക്ക്.” ടെൻ ഹാഗ് സ്കൈ സ്പോർട്സിനു നല്‍കിയ അഭിമുഖത്തില്‍  വെളിപ്പെടുത്തി.

Leave a comment