Foot Ball ISL Top News

കൊൽക്കത്ത ഡെർബിയിൽ വീണ്ടും എ.ടി.കെയോട് തോറ്റ് ഈസ്റ്റ് ബംഗാൾ.!

October 29, 2022

author:

കൊൽക്കത്ത ഡെർബിയിൽ വീണ്ടും എ.ടി.കെയോട് തോറ്റ് ഈസ്റ്റ് ബംഗാൾ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ എ.ടി.കെ മോഹൻ ബഗാന് വിജയം. ഈസ്റ്റ് ബംഗാൾ ആതിഥേയത്വം വഹിച്ച മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് എ.ടി.കെ വിജയക്കൊടി പാറിച്ചത്. 10 മിനിറ്റിൻ്റെ ഇടവേളകളിൽ ആയിരുന്നു 2 ഗോളുകളും പിറന്നത്. മത്സരത്തിൻ്റെ ആദ്യപകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. പതിവുപോലെ തന്നെ എ.ടി.കെ തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. രണ്ടാം പകുതിയുടെ 56 ആം മിനിറ്റിൽ ഹ്യൂഗോ ബൗമസിലൂടെയാണ് എ.ടി.കെ ആദ്യ ഗോൾ നേടിയത്. ഈയൊരു ഗോളിൽ ലീഡ് നേടിയ ബഗാൻ 65 ആം മിനിറ്റിൽ മൻവീർ സിങ്ങിലൂടെ തങ്ങളുടെ രണ്ടാം ഗോളും സ്വന്തമാക്കി. ഓസ്ട്രേലിയൻ താരം പെട്രറ്റോസ് ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ ഈസ്റ്റ് ബംഗാൾ ഒരിക്കൽ കൂടി എ.ടി.കെയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ഈയൊരു വിജയത്തോടെ 3 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റ് നേടിയ എ.ടി.കെ ടേബിളിൽ 4ആം സ്ഥാനത്തേക്ക് കയറി. അതേസമയം 4 മത്സരങ്ങൾ പൂർത്തിയാക്കിയ ഈസ്റ്റ് ബംഗാൾ 3 പോയിൻ്റുമായി ടേബിളിൽ 8ആം സ്ഥാനത്താണ്.

Leave a comment