Foot Ball ISL Top News

വാസ്ക്കെസ് പെനൽറ്റി തുലച്ചു. ഹൈദരാബാദിന് വിജയം.!

October 29, 2022

author:

വാസ്ക്കെസ് പെനൽറ്റി തുലച്ചു. ഹൈദരാബാദിന് വിജയം.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദിന് വിജയം. ഏകപക്ഷീയമായ ഏക ഗോളിനാണ് ആതിഥേയർ ജയിച്ചുകയറിയത്. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പാനിഷ് താരം സിവേറിയോയാണ് ആതിഥേയർക്കായി ഗോൾ നേടിയത്. മത്സരത്തിൻ്റെ 18ആം മിനിറ്റിലായിരുന്നു താരത്തിൻ്റെ ഗോൾ പിറന്നത്. സൂപ്പർ താരം ഒഗ്ബെച്ചെ ഒരു ബാക്ക് ഫ്ലിപ്പ് ഹെഡ്ഡറിലൂടെ മറിച്ചുനൽകിയ പന്ത് സിവേറിയോ ഒരു ഇടംകാൽ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു. അതോടെ ഹൈദരാബാദ് ലീഡ് എടുത്തു. പിന്നീട് ഗോവ കൂടുതൽ ഉണർന്നു കളിച്ചെങ്കിലും ഗോളുകൾ ഒന്നും കണ്ടെത്താൻ ആയില്ല. മത്സരത്തിൽ കൂടുതൽ സമയവും പന്ത് കൈവശം വെച്ചത് ഗോവയായിരുന്നു. എന്നാൽ ഷോട്ടുകളുടെ എണ്ണത്തിൽ ഇരു ടീമുകളും കട്ടക്ക് നിന്നു. രണ്ടാം പകുതിയുടെ 84 ആം മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി മുൻ ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്ക്കെസ് പുറത്തേക്ക് അടിച്ചുകളഞ്ഞത് സന്ദർശകർക്ക് തിരിച്ചടിയായി. അല്ലാത്തപക്ഷം മത്സരത്തിൻ്റെ റിസൾട്ട് മറ്റൊന്നായേനെ. ഈയൊരു വിജയത്തോടെ 4 കളികളിൽ നിന്നും 10 പോയിൻ്റുമായി ടേബിളിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുവാൻ ഹൈദരാബാദിനായി. 4 കളികളിൽ നിന്നും 10 പോയിൻ്റാണ് അവരുടെ സമ്പാദ്യം. 3 കളികളിൽ നിന്നും 6 പോയിൻ്റ് നേടിയ ഗോവ 4ആം സ്ഥാനത്താണ്.

Leave a comment