Foot Ball ISL Top News

ഐ.എസ്.എല്ലിൽ ഗോവയും ഹൈദരാബാദും തമ്മിൽ കൊമ്പുകോർക്കും; വിജയിക്കുന്നവർ ഒന്നാം സ്ഥാനത്ത്.!

October 29, 2022

author:

ഐ.എസ്.എല്ലിൽ ഗോവയും ഹൈദരാബാദും തമ്മിൽ കൊമ്പുകോർക്കും; വിജയിക്കുന്നവർ ഒന്നാം സ്ഥാനത്ത്.!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദ് എഫ്സിയും എഫ്സി ഗോവയും തമ്മിൽ ഇന്ന് കൊമ്പുകോർക്കും. വിജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനം സ്വന്തമാക്കാം എന്നതിനാൽ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇന്ന് 2 മത്സരങ്ങൾ ഉള്ളതിനാൽ വൈകിട്ട് 5.30 നാണ് ഈയൊരു മത്സരം അരങ്ങേറുക. ഹൈദരാബാദ് ആതിഥേയത്വം വഹിക്കുന്ന മത്സരം ഗച്ചിബൗളി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. നിലവിൽ 3 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി ഹൈദരാബാദ് 3ആം സ്ഥാനത്താണുള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഒഡീഷയെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുവാൻ ഒഗ്ബെച്ചെയ്ക്കും സംഘത്തിനും സാധിക്കും. അതേസമയം 2 മത്സരങ്ങളിൽ നിന്നും അപരാജിതരായിക്കൊണ്ട് 6 പോയിൻ്റുമായി ടേബിളിൽ 4ആം സ്ഥാനത്താണ് ഗോവയുള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഗോൾവ്യത്യാസത്തിൽ ഓഡീഷയെ മറികടന്നുകൊണ്ട് ഗോവയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ കഴിയും. ഈയൊരു കാരണം കൊണ്ടുതന്നെ അതിവാശിയേറിയ മത്സരം തന്നെയാകും ഗച്ചിബൗളി സ്റ്റേഡിയത്തിൽ അരങ്ങേറുക.

Leave a comment