EPL 2022 European Football Foot Ball Top News transfer news

ക്ഷമ നശിച്ച റയല്‍ മാഡ്രിഡ്‌ ജനുവരിയിൽ ഈഡൻ ഹസാർഡിനെ പുറത്താക്കാൻ ശ്രമിക്കുന്നു

October 28, 2022

ക്ഷമ നശിച്ച റയല്‍ മാഡ്രിഡ്‌ ജനുവരിയിൽ ഈഡൻ ഹസാർഡിനെ പുറത്താക്കാൻ ശ്രമിക്കുന്നു

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് ഈഡൻ ഹസാർഡ് ഓഫ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്.31-കാരൻ ലോസ് ബ്ലാങ്കോസിനൊപ്പം വേനൽക്കാലത്ത് ഒരു എക്സിറ്റുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഈ സീസണിൽ കാർലോ ആൻസലോട്ടി താരത്തിന് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Real Madrid 'keen to offload Eden Hazard in January'

ലാലിഗയില്‍ ഇതുവരെ 98 മിനുട്ട് കളിച്ച താരം ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമേ നേടിയിട്ടുള്ളൂ.പല മുന്‍ നിര താരങ്ങളെയും  പരിക്ക് അലട്ടുന്നതിനാല്‍ റയൽ മാഡ്രിഡിന്റെ അവസാന രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഷാക്തർ ഡൊണെറ്റ്‌സ്‌കിനും ആർബി ലെപ്‌സിഗിനുമെതിരെ ബെൽജിയം ഇന്റർനാഷണലിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.ടോഡോ ഫിചാജസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ന്യൂകാസിൽ യുണൈറ്റഡ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നുണ്ട്.സൗദി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വലിയ പേരുകള്‍ സൈന്‍ ചെയ്ത് ക്ലബിന്റെ ബ്രാന്‍ഡ്‌ വാല്യൂ വര്‍ധിപ്പിക്കാന്‍ മാനെജ്മെന്റ് ശ്രമിക്കുന്നുണ്ട്.താരത്തിന്‍റെ മുന്‍ ക്ലബ് ആയ ചെല്‍സിയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a comment