EPL 2022 European Football Foot Ball Top News transfer news

സൺ ഹ്യൂങ്-മിനിനെ സൈന്‍ ചെയ്യാന്‍ റയലിനോട് ആവശ്യപ്പെട്ട് അന്‍സലോട്ടി

October 26, 2022

സൺ ഹ്യൂങ്-മിനിനെ സൈന്‍ ചെയ്യാന്‍ റയലിനോട് ആവശ്യപ്പെട്ട് അന്‍സലോട്ടി

റയൽ മാഡ്രിഡിന് ടോട്ടൻഹാം ഹോട്‌സ്‌പർ താരം സൺ ഹ്യൂങ്-മിന്നിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഉള്ളതായി വാര്‍ത്ത‍ നല്‍കി സ്പോര്‍ട്ട്1.2021-ൽ സ്പർസുമായി നാല് വർഷത്തെ കരാർ ഒപ്പിട്ടിട്ടും വേറെ ക്ലബില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണത്രേ താരം.

Son Heung-min 'considering Tottenham Hotspur future'

വരും മാസങ്ങളിൽ തന്റെ ഫുട്ബോള്‍  ഭാവി കണക്കില്‍ എടുത്തു ഉടന്‍ തന്നെ താരം ഒരു തീരുമാനം എടുത്തേക്കും.ഈ സീസണിലെ 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 11 എണ്ണത്തിലും താരം ഗോള്‍ ഒന്നും നേടിയിട്ടില്ല.എന്നാല്‍ അദ്ദേഹം റയലിന് പറ്റിയ പ്രൊഫൈല്‍ ഉള്ള താരം ആണ് എന്ന് കോച്ച് അന്‍സലോട്ടി ക്ലബ് മാനേജ്മെന്റിനോട് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.2015-ൽ 22 മില്യൺ പൗണ്ടിന് ബയേർ ലെവർകുസനിൽ നിന്ന് നോർത്ത് ലണ്ടൻ ക്ലബ്ബിൽ ചേർന്ന സണ്‍ 244 ലീഗ് മത്സരങ്ങളിൽ നിന്ന് 96 തവണ ഗോള്‍ കണ്ടെത്തി ക്ലബിലെ ഒരു അവിഭാജ്യ ഘടകം ആയി മാറി എങ്കിലും ഇതുവരെ ട്രോഫി നേടാന്‍ കഴിയാത്തത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു തിരിച്ചടി തന്നെ ആണ്.റയലിലേക്കുള്ള വരവോടെ അതിന് അന്ത്യം കുറിക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ആണ് താരം.

 

Leave a comment