European Football Foot Ball Top News

നോക്കൗട്ട് ലക്ഷ്യം വെച്ച് ഇൻ്റർ ഇന്ന് വികോറിയ പ്ലാസനെതിരെ.!

October 26, 2022

author:

നോക്കൗട്ട് ലക്ഷ്യം വെച്ച് ഇൻ്റർ ഇന്ന് വികോറിയ പ്ലാസനെതിരെ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ ഇൻ്റർ മിലാൻ ഇന്ന് വിക്ടോറിയ പ്ലാസനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.15 ന് ഇൻ്റെറിൻ്റെ മൈതാനമായ സാൻ സിറോയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇന്നത്തെ മത്സരം വിജയിച്ച് നോക്കൗട്ട് ഉറപ്പിക്കാൻ ആകും ഇൻ്റർ ശ്രമിക്കുക. തോൽവിയോ സമനിലയോ ടീമിൻ്റെ നോക്കൗട്ട് മോഹങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കും. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇൻ്റർ ലക്ഷ്യം വെക്കില്ല. നിലവിൽ 4 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി ടേബിളിൽ 2ആം സ്ഥാനത്താണ് അവർ. അത്രയും മത്സരങ്ങളിൽ നിന്നും 0 പോയിൻ്റുമായി അവസാന സ്ഥാനത്താണ് പ്ലാസൻ. എങ്ങനെയെങ്കിലും ഒരു പോയിൻ്റ് നേടി ടേബിളിൽ അക്കൗണ്ട് തുറക്കാൻ ആകും പ്ലാസൻ ശ്രമിക്കുക. അങ്ങനെ സംഭവിച്ചാൽ അത് ഗുണം ചെയ്യുക ബാർസയ്ക്കാണ്. അതുകൊണ്ട് ഇന്ന് പ്ലാസൻ വിജയിക്കുന്നത് കാണുവാൻ ഏറ്റവും ആഗ്രഹിക്കുന്നത് ബാർസ ഫാൻസ് ആയിരിക്കും. എന്തായാലും എന്താവും സംഭവിക്കുക എന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment