European Football Foot Ball Top News

സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഡോർട്മുണ്ട്.!

October 26, 2022

author:

സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഡോർട്മുണ്ട്.!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ബൊറൂസിയ ഡോർട്മുണ്ട് ഗോൾരഹിത സമനിലയിൽ തളച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും മാഹ്റെസ് പെനൽറ്റി നഷ്ടപ്പെടുത്തി. കൂടുതൽ നേരവും പന്ത് കൈവശം വെച്ചത് സിറ്റി ആണെങ്കിൽ പോലും കൂടുതൽ ഗോൾശ്രമങ്ങൾ നടത്തിയത് ഡോർട്മുണ്ട് ആയിരുന്നു. സൂപ്പർ താരം ഡിബ്രുയ്ൻ്റെ അഭാവം മത്സരത്തിൽ നിഴലിച്ചു. താരത്തിന് ഗാർഡിയോള വിശ്രമം നൽകി. ഗോൾ നേടുവാനുള്ള ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും ഇരു ടീമുകൾക്കും അവയൊന്നും ഫലവത്താക്കുവാൻ കഴിഞ്ഞില്ല. ഹാലണ്ട്, അൽവാരസ് എന്നീ 2 സ്ട്രൈക്കർമാരെയും പെപ് ആദ്യ ഇലവനിൽ തന്നെ ഇറക്കി. എന്നിരുന്നാലും ഗോളുകൾ ഒന്നും കണ്ടെത്തുവാൻ ഇരുവർക്കും കഴിഞ്ഞില്ല. പഴയ ഹോംഗ്രൗണ്ടിൽ പുതിയ ടീമിന് വേണ്ടി പുതിയ ജേർസിയിൽ കളിക്കാനെത്തിയതിൻ്റെ വികാരനിർഭരമായ നിമിഷങ്ങളിലൂടെയാണ് ഹാലണ്ട് കടന്നുപോയത്.

ഹാലണ്ടിനെ പിൻവലിച്ചതിന് ശേഷമായിരുന്നു സിറ്റിക്ക് പെനൽറ്റി ലഭിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കോപെൻഹേഗനെതിരെയും മാഹ്റെസ് പനൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ഇതോടെ 4 പോയിൻ്റിൻ്റെ നഷ്ടമാണ് താരം സിറ്റിക്ക് ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്തായാലും മത്സരം സമനില ആയെങ്കിലും 5 കളികളിൽ നിന്നും 11 പോയിൻ്റ് നേടിയ സിറ്റി നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. അത്രയും മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് നേടിയ ബൊറൂസിയയും നോക്കൗട്ട് പ്രതീക്ഷയിലാണ്.

Leave a comment