European Football Foot Ball Top News

നോക്കൗട്ട് ഉറപ്പിക്കാൻ ബെനഫിക്ക; മുഖം രക്ഷിക്കാൻ യുവൻ്റസ്.!

October 25, 2022

author:

നോക്കൗട്ട് ഉറപ്പിക്കാൻ ബെനഫിക്ക; മുഖം രക്ഷിക്കാൻ യുവൻ്റസ്.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഇറ്റാലിയൻ വമ്പന്മാരായ യുവൻ്റസ് പോർച്ചുഗീസ് വമ്പന്മാരായ ബെനഫിക്കയെ നേരിടും. നിലവിൽ പേരിൽ മാത്രമേ യുവെൻ്റസിനെ വമ്പൻ എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. അവർ ചാമ്പ്യൻസ് ലീഗിൻ്റെ പുറത്താകൽ വക്കിലാണ്. ഇന്ന് കൂടി വിജയിക്കാനായില്ലെങ്കിൽ അതുറപ്പിക്കാൻ കഴിയും. നേരെമറിച്ച് യുവെ വിജയിച്ചാൽ പോലും നോക്കൗട്ടിൽ കയറുക എന്നത് ദുഷ്കരമാണ്. കാരണം ഇന്നത്തെ മത്സരത്തിലെ വിജയത്തോടൊപ്പം അടുത്ത മത്സരത്തിൽ ബെനഫിക്ക മക്കാബി ഹൈഫയോട് വിജയിക്കാതിരിക്കുക കൂടി വേണം. അതിന് പുറമെ കരുത്തരായ പിഎസ്ജിയെ അടുത്ത മത്സരത്തിൽ കീഴടക്കാൻ കൂടി കഴിഞ്ഞെങ്കിൽ മാത്രമേ യുവേയ്ക്ക് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തുവാൻ കഴിയൂ.

ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ബെനഫിക്കയുടെ മൈതാനമായ എസ്റ്റാടിയോ ഡി ലൂസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുവരും തമ്മിൽ യുവൻ്റസിൻ്റെ മൈതാനത്ത് വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബെനഫിക്കയാണ് വിജയിച്ചത്. അതുകൊണ്ടു തന്നെ അതിനൊരു പ്രതികാരം വീട്ടുവാൻ ഉറച്ചാകും യുവെ ഇന്ന് കളിക്കളത്തിൽ ഇറങ്ങുക.

Leave a comment