European Football Foot Ball Top News

ഹൈഫയെ തകർത്ത് നോക്കൗട്ട് ഉറപ്പിക്കാൻ പിഎസ്ജി ഇന്നിറങ്ങുന്നു.!

October 25, 2022

author:

ഹൈഫയെ തകർത്ത് നോക്കൗട്ട് ഉറപ്പിക്കാൻ പിഎസ്ജി ഇന്നിറങ്ങുന്നു.!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരായ പിഎസ്ജി കുഞ്ഞൻ ടീമായ മക്കാബി ഹൈഫയെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് പാരീസിൻ്റെ മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ പിഎസ്ജിയ്ക്ക് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. വിലക്ക് മൂലം കഴിഞ്ഞ ലീഗ് മത്സരത്തിൽ കളിക്കാതിരുന്ന നെയ്മർ ജൂനിയറും, സെർജിയോ റാമോസും ഇന്നത്തെ മത്സരത്തിൽ ഉണ്ടാകും. കൂടാതെ പരിക്കിൻ്റെ പിടിയിൽ ആയിരുന്ന പ്രസ്‌നൽ കിമ്പമ്പെയും, ന്യൂനോ മെൻ്റസും ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡിൽ ഉണ്ട്. അതേ സമയം മർക്കോ വെറാറ്റി ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല. ഇരുവരും തമ്മിൽ ഹൈഫയുടെ മൈതാനത്ത് വെച്ച് ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പിഎസ്ജി ഒന്നിനെതിരെ 3 ഗോളുകൾക്ക് വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് സ്വന്തം മൈതാനത്ത് അവരെ അനായാസം പരാജയപ്പെടുത്തുവാൻ പിഎസ്ജിയ്ക്ക് കഴിഞ്ഞേക്കാം.

നിലവിൽ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന എം.എൻ.എം സഖ്യത്തിൽ തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷ. 4 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ് പിഎസ്ജി. അത്രയും മത്സരങ്ങളിൽ നിന്നും 3 പോയിൻ്റ് മാത്രം സ്വന്തമായുള്ള മക്കാബി ഹൈഫ അവസാന സ്ഥാനത്താണ്. അതുകൊണ്ടുതന്നെ അവർക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടുവാൻ ഇല്ല. സർവതും മറന്നുകൊണ്ട് അവർ പിഎസ്ജിയെ നേരിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a comment